---
title: "എസ്എസ്എൽസി, പ്ലസ് ടു വിജയികളെ മുടിക്കാനം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു"
english_title: "Pariyaram Mudikkanam Ward Congress Felicitates SSLC Plus Two Winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379847/pariyaram-mudikkanam-congress-felicitates-sslcs-plus-two-winners"
published_at: "2026-08-24T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c05899761a_simple-card.jpg"
keywords: ["Pariyaram News", "Mudikkanam Congress Committee", "SSLC Plus Two Felicitation"]
---

# എസ്എസ്എൽസി, പ്ലസ് ടു വിജയികളെ മുടിക്കാനം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** **പരിയാരം: **എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുടിക്കാനം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുടിക്കാനം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡന്റ് ജെയ്സൺ പരിയാരം അധ്യക്ഷത വഹിച്ചു.പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി വി സജീവൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി വി രാമചന്ദ്രൻ, കെ എസ് യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ്, ഷംജി ജോസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379847/pariyaram-mudikkanam-congress-felicitates-sslcs-plus-two-winners)