---
title: "കുടുംബശ്രീ ഇനി ബ്രസീലിലും മാതൃകയാകും; ബ്രസീൽ സംഘം കണ്ണപുരത്ത് സന്ദർശനം നടത്തി"
english_title: "Kudumbashree Model Brazil Team Visits Kannapuram Micro Enterprises"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379976/kudumbashree-model-brazil-team-visits-kannapuram"
published_at: "2026-08-25T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d729f82f25_1000808306.jpg"
keywords: ["Kudumbashree Brazil Model", "Kannapuram Kudumbashree Visit", "MST Brazil Team Kerala"]
---

# കുടുംബശ്രീ ഇനി ബ്രസീലിലും മാതൃകയാകും; ബ്രസീൽ സംഘം കണ്ണപുരത്ത് സന്ദർശനം നടത്തി

> **Lead Summary:** > **കണ്ണപുരം: **ബ്രസീലിലെ സ്ത്രീ ശാക്തീകരണത്തിനും സംസ്ഥാനത്തെ കുടുംബശ്രീ മാതൃകയാകും. കുടുംബശ്രീ പ്രസ്ഥാനം സ്ത്രീശാക്തീകരണത്തിൽ വഹിക്കുന്ന പങ്ക് നേരിട്ട് മനസ്സിലാക്കാനായി ബ്രസീലിലെ പുരോഗമന സാമൂഹിക പ്രസ്ഥാനങ്ങളിൽ ഒന്നായ "മൊവിമെന്റോ ദോസ് ത്രബല്യദോറെസ് റൂറായിസ് സെം തേരാ" (എംഎസ്ടി) യുടെ അന്താരാഷ്ട്ര നയതന്ത്ര വിഭാഗം മേധാവി ജൂഡിറ്റ് ഡോ സാൻഡോസ്, പൊതുപ്രവർത്തകരായ മറീന, ഒളിവേര എന്നിവർ കണ്ണപുരം പഞ്ചായത്തിലെ കുടുംബശ്രീ മൈക്രോ സംരംഭങ്ങൾ സന്ദർശിച്ചു.

## Article Content

> **കണ്ണപുരം: **ബ്രസീലിലെ സ്ത്രീ ശാക്തീകരണത്തിനും സംസ്ഥാനത്തെ കുടുംബശ്രീ മാതൃകയാകും. കുടുംബശ്രീ പ്രസ്ഥാനം സ്ത്രീശാക്തീകരണത്തിൽ വഹിക്കുന്ന പങ്ക് നേരിട്ട് മനസ്സിലാക്കാനായി ബ്രസീലിലെ പുരോഗമന സാമൂഹിക പ്രസ്ഥാനങ്ങളിൽ ഒന്നായ "മൊവിമെന്റോ ദോസ് ത്രബല്യദോറെസ് റൂറായിസ് സെം തേരാ" (എംഎസ്ടി) യുടെ അന്താരാഷ്ട്ര നയതന്ത്ര വിഭാഗം മേധാവി ജൂഡിറ്റ് ഡോ സാൻഡോസ്, പൊതുപ്രവർത്തകരായ മറീന, ഒളിവേര എന്നിവർ കണ്ണപുരം പഞ്ചായത്തിലെ കുടുംബശ്രീ മൈക്രോ സംരംഭങ്ങൾ സന്ദർശിച്ചു.

അങ്കണവാടി കുട്ടികൾക്ക് നൽകുന്ന പോഷകാഹാരം (അമൃതം പൊടി - ന്യൂട്രി മിക്സ്) നിർമ്മാണ യൂണിറ്റ്, ഫ്ലോർ മിൽ, ഹരിത കർമ്മസേന സംരംഭങ്ങളായ ഡിഷ് വാഷ് യൂണിറ്റ്, പാഴ് വസ്തുക്കളിൽ നിന്ന് പൂച്ചട്ടി നിർമ്മാണ യൂണിറ്റ്, ക്ലീനിങ് സർവീസ് യൂണിറ്റ് തുടങ്ങിയവ സന്ദർശിച്ച് അവയുടെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു. കണ്ണപുരം മാറ്റാങ്കീലിലെ മയൂരം അയൽക്കൂട്ടം നടത്തുന്ന ചെണ്ടുമല്ലി കൃഷി തോട്ടവും സംഘം സന്ദർശിച്ചു.

അയൽക്കൂട്ടങ്ങളുടെ വായ്പാരീതികളും പദ്ധതികളുമടക്കം മനസ്സിലാക്കിയാണ് സംഘം മടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ വി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രേമ സുരേന്ദ്രൻ തുടങ്ങിയവർ ചേർന്ന് പ്രതിനിധികളെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379976/kudumbashree-model-brazil-team-visits-kannapuram)