---
title: "ഇന്നും നാളെയും ഗൂഡല്ലൂരില്‍ ബന്ദ്;ഗൂഡല്ലൂർ വഴിയുള്ള ഊട്ടി,മൈസൂര്‍ യാത്ര ഒഴിവാക്കാൻ നിര്‍ദേശം"
english_title: "Avoid Gudalur Route Aug 27 28 Malappuram Collector Advisory Bandh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380131/avoid-gudalur-route-august-27-28-collector-advisory-bandh"
published_at: "2026-08-27T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9022db7d0ad_1000812615.jpg"
keywords: ["Gudalur Bandh News", "Malappuram Collector Advisory", "Gudalur Travel Alert"]
---

# ഇന്നും നാളെയും ഗൂഡല്ലൂരില്‍ ബന്ദ്;ഗൂഡല്ലൂർ വഴിയുള്ള ഊട്ടി,മൈസൂര്‍ യാത്ര ഒഴിവാക്കാൻ നിര്‍ദേശം

> **Lead Summary:** മലപ്പുറം: ഓഗസ്റ്റ് 27, 28 തീയതികളിൽ ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കാൻ മലപ്പുറം ജില്ലാ കളക്ടറുടെ നിർദേശം.

## Article Content

മലപ്പുറം: ഓഗസ്റ്റ് 27, 28 തീയതികളിൽ ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കാൻ മലപ്പുറം ജില്ലാ കളക്ടറുടെ നിർദേശം.

രണ്ടുപേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഗൂഡല്ലൂരിൽ 48 മണിക്കൂർ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

'ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം. പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിർദേശം' മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ അറിയിച്ചു.

അവധിക്കാലമായതിനാൽ ഊട്ടിയിലേക്കും മൈസൂരുവിലേക്കും കേരളത്തിൽ നിന്ന് നിരവധി ആളുകൾ ഗൂഡല്ലൂർ വഴി യാത്ര ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380131/avoid-gudalur-route-august-27-28-collector-advisory-bandh)