---
title: "പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ"
english_title: "Kannur Drug Arrest Puthiyatheru Ganja Seizure Valapattanam Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380136/kannur-puthiyatheru-ganja-arrest-valapattanam-police"
published_at: "2026-08-27T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a906b4bd14a5_1000813200.jpg"
keywords: ["Kannur Drug News", "Valapattanam Police", "Ganja Seizure Kannur"]
---

# പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പൊയ്ത്തുംകടവ് സ്വദേശി സൈനുൽ ഹാബിദാണ് പിടിയിലായത്.

## Article Content

കണ്ണൂർ: പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പൊയ്ത്തുംകടവ് സ്വദേശി സൈനുൽ ഹാബിദാണ് പിടിയിലായത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വളപട്ടണം എസ്എച്ച്ഒ ടി.എം വിപിൻ, എഎസ്ഐ ഷാജി, ഷെറിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അരകിലോയിൽ അധികം കഞ്ചാവ് പിടികൂടിയത്.

കടത്താൻ ഉപയോഗിച്ച സ്കൂട്ടറും 21,000 രൂപയും പോലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380136/kannur-puthiyatheru-ganja-arrest-valapattanam-police)