---
title: "പരേതനായ ഡോ. പത്മാക്ഷന്റെ സ്മരണയ്ക്ക് ജന്മദിനത്തിൽ കുടുംബം ഐ ആർ പി സിക്ക് വീൽ ചെയർ നൽകി "
english_title: "IRPC Maniyur Local Group Wheelchair Donation Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380159/irpc-maniyur-wheelchair-donation-kannur"
published_at: "2026-08-28T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9100ac42d2b_1000813478.jpg"
keywords: ["IRPC News", "Kannur News", "Maniyur News"]
---

# പരേതനായ ഡോ. പത്മാക്ഷന്റെ സ്മരണയ്ക്ക് ജന്മദിനത്തിൽ കുടുംബം ഐ ആർ പി സിക്ക് വീൽ ചെയർ നൽകി 

> **Lead Summary:** **മാണിയൂർ: **IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പിന് വീൽചെയർ നൽകി.

## Article Content

**മാണിയൂർ: **IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പിന് വീൽചെയർ നൽകി.

സിപിഐ(എം) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി. മനോജിന്റെ സഹോദരി തലശ്ശേരിയിലെ ഡോ. ഷീലയുടെ ഭർത്താവ് പരേതനായ ഡോ. പത്മാക്ഷന്റെ സ്മരണയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ജന്മദിനത്തിൽ IRPC ക്ക് വീൽചെയർ നൽകി.

സിപിഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ ഏറ്റുവാങ്ങി.

മാണിയൂർ ലോക്കൽ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. രാമചന്ദ്രൻ, IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പി. മനോജ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സിപിഐ(എം) കൂവച്ചിക്കുന്ന് ബ്രാഞ്ച് മെമ്പർമാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380159/irpc-maniyur-wheelchair-donation-kannur)