---
title: "പുതിയതെരുവിൽ വൻ കഞ്ചാവ് വേട്ട; 2 കിലോ കഞ്ചാവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ അറസ്റ്റിൽ"
english_title: "Puthiyatheru Kannur Ganja Seized 2 Kg Arrest Excise Enforcement Raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380235/puthiyatheru-kannur-ganja-seized-2kg-arrest-excise-raid"
published_at: "2026-08-28T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a915f40785d4_1000814701.png"
keywords: ["Kannur Ganja News", "Puthiyatheru Excise Raid", "Kerala Drug Case"]
---

# പുതിയതെരുവിൽ വൻ കഞ്ചാവ് വേട്ട; 2 കിലോ കഞ്ചാവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:** പുതിയതെരു ടൗണിൽ വൻ കഞ്ചാവ് വേട്ട. 2 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരൻ അറസ്റ്റിൽ.

## Article Content

**കണ്ണൂർ:** പുതിയതെരു ടൗണിൽ വൻ കഞ്ചാവ് വേട്ട. 2 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരൻ അറസ്റ്റിൽ.

ചിറക്കൽ ഓണപ്പറമ്പ് സ്വദേശി വിജിൽ കെ (35) ആണ് അറസ്റ്റിലായത്. ഇന്ന്ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ് കണ്ണൂരിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുതിയതെരു മാർക്കറ്റിൽ വെച്ചാണ് പരിശോധന നടന്നത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ വിജിൽ. കണ്ണൂർ ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. സമീപകാലത്ത് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുമ്പോഴാണ് പിടിയിലായത്.

അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി, സുജേഷ് എം.വി, സുബിൻ എം, ജിജീഷ് സി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രതിയെ കണ്ണൂർ JFCM II കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380235/puthiyatheru-kannur-ganja-seized-2kg-arrest-excise-raid)