---
title: "ബസിൽ കയറുന്നതിനിടെ കാലിടറി വീഴാനിരുന്ന വയോധികനെ രക്ഷിച്ച് ബസ് ജീവനക്കാരൻ"
english_title: "Bus Cleaner Saves Elderly Man Fall Mayyil Kannur Parvathy Bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380259/bus-cleaner-saves-elderly-man-mayyil-kannur"
published_at: "2026-08-28T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91965cc1e3c_1000815394.jpg"
keywords: ["Kannur Bus News", "Mayyil News", "Kerala Bus Staff Good Deed"]
---

# ബസിൽ കയറുന്നതിനിടെ കാലിടറി വീഴാനിരുന്ന വയോധികനെ രക്ഷിച്ച് ബസ് ജീവനക്കാരൻ

> **Lead Summary:** **മയ്യിൽ:** ബസ്സിന്റെ പിൻവാതിലിലൂടെ കയറുകയായിരുന്ന വയോധികൻ കാലിടറി താഴെ വീഴുന്നതിനിടെ ബസ് ജീവനക്കാരൻ രക്ഷകനായി.

## Article Content

**മയ്യിൽ:** ബസ്സിന്റെ പിൻവാതിലിലൂടെ കയറുകയായിരുന്ന വയോധികൻ കാലിടറി താഴെ വീഴുന്നതിനിടെ ബസ് ജീവനക്കാരൻ രക്ഷകനായി.

കുറ്റ്യാട്ടൂർ - കണ്ണൂർ റൂട്ടിൽ ഓടുന്ന പാർവതി ബസ്സിലാണ് സംഭവം. രാവിലെ 8.30ന് കണ്ണൂരിൽ നിന്ന് കുറ്റ്യാട്ടൂരിലേക്കുള്ള യാത്രയിൽ പത്താം മൈലിൽ വെച്ചാണ് സംഭവം നടന്നത്.

പത്താം മൈലിൽ നിന്ന് കയറിയ വയോധികനാണ് പിറകോട്ട് മറിഞ്ഞ് വീണത്. ഉടൻ ബസ് ക്ലീനറായ കരിങ്കൽക്കുഴിയിലെ അതുൽ കാലും കൈയും ഉപയോഗിച്ച് തടയുകയും ഉടൻ പിടിച്ച് നിർത്തുകയുമായിരുന്നു.

അവസരോചിതമായ അതുലിന്റെ ഇടപെടലിലാണ് വയോധികൻ പരിക്കില്ലാതെ രക്ഷപ്പെട്ടത്. അതുലിനെ യാത്രക്കാർ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380259/bus-cleaner-saves-elderly-man-mayyil-kannur)