---
title: "മാട്ടൂലിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രികന് പരിക്ക്"
english_title: "Scooter Hits Pedestrian Mattool North Kannur Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380294/scooter-hits-pedestrian-mattool-north-accident-kannur"
published_at: "2026-08-29T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9262db60b74_1000026335.jpg"
keywords: ["Kannur Accident News", "Mattool News", "Pedestrian Accident Kerala"]
---

# മാട്ടൂലിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രികന് പരിക്ക്

> **Lead Summary:** **മാട്ടൂൽ: **മാട്ടൂൽ നോർത്ത് മൂസാക്കാൻ പള്ളിക്ക് സമീപം കാൽനടയാത്രികനെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റു.

## Article Content

**മാട്ടൂൽ: **മാട്ടൂൽ നോർത്ത് മൂസാക്കാൻ പള്ളിക്ക് സമീപം കാൽനടയാത്രികനെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റു.

മൂസാക്കാൻ പള്ളിക്ക് സമീപത്തെ കെ.പി. മജീദ് ഹാജിയെയാണ് സ്കൂട്ടർ ഇടിച്ചത്. പള്ളിയിലേക്ക് നമസ്കരിക്കാനായി നടന്നു പോകുമ്പോഴാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ മജീദ് ഹാജിയെ ആദ്യം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.

ഇന്നലെ രാത്രി 7:45 മണിയോടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380294/scooter-hits-pedestrian-mattool-north-accident-kannur)