---
title: "പി പി സി മുഹമ്മദ് കുഞ്ഞിയെ കാണാൻ ജനസഞ്ചയം; സർവ്വകക്ഷി അനുശോചന യോഗം ചേർന്നു"
english_title: "PPC Muhammed Kunhi Funeral Huge Crowd All Party Condolence Meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380459/ppc-muhammed-kunhi-funeral-crowd-condolence-meet-kolachery"
published_at: "2026-08-30T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9440aa46f7b_1000819255.jpg"
keywords: ["Kolachery News", "PPC Muhammed Kunhi", "Muslim League Leader Death"]
---

# പി പി സി മുഹമ്മദ് കുഞ്ഞിയെ കാണാൻ ജനസഞ്ചയം; സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

> **Lead Summary:** **കൊളച്ചേരി: **ബസ് ഇടിച്ചുണ്ടായ ഗുരുതര പരിക്കുകളെ തുടർന്ന് നിര്യാതനായ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി പി സി മുഹമ്മദ് കുഞ്ഞിയുടെ ജനാസ കാണാൻ വൻ ജനപ്രവാഹം.

## Article Content

**കൊളച്ചേരി: **ബസ് ഇടിച്ചുണ്ടായ ഗുരുതര പരിക്കുകളെ തുടർന്ന് നിര്യാതനായ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി പി സി മുഹമ്മദ് കുഞ്ഞിയുടെ ജനാസ കാണാൻ വൻ ജനപ്രവാഹം.

പന്ന്യങ്കണ്ടിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരും നാട്ടുകാരും ഒഴുകിയെത്തി.

ടി.കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, വൈസ് പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ, സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ, ഡിസിസി ജനറൽ സെക്രട്ടറിമാരായ രജിത് നാറാത്ത്, അഡ്വ. കെ.സി ഗണേശൻ, കെ.എം ശിവദാസൻ, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി.പി.വി അബ്ദുള്ള, യുഡിഎഫ് തളിപ്പറമ്പ് മണ്ഡലം ചെയർമാൻ പി. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

തുടർന്ന് നടന്ന മയ്യിത്ത് നിസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഖബറടക്കത്തിന് ശേഷം പന്ന്യങ്കണ്ടി മദ്രസ അങ്കണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.

തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, വൈസ് പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വത്സൻ, തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഒ.പി ഇബ്രാഹിം കുട്ടി, ഡിസിസി ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ, കെ. രാമകൃഷ്ണൻ മാസ്റ്റർ, ടി.പി സുമേഷ്, ഇ.പി ഗോപാലകൃഷ്ണൻ, ടി.വി ഹസൈനാർ മാസ്റ്റർ, കെ.പി അബ്ദുൽ മജീദ്, അബ്ദുൽ ഷുക്കൂർ പരിയാരം, മൻസൂർ പാമ്പുരുത്തി, കെ. ബാലസുബ്രഹ്മണ്യം, പി.ടി.പി ആറ്റക്കോയ തങ്ങൾ, സമദ് കടമ്പേരി, അബ്ദുൽ ഖാദർ മൗലവി തരിയേരി, എം.സി ഹാഷിം മാസ്റ്റർ കാട്ടാമ്പള്ളി, മുജീബ് റഹ്മാൻ കമ്പിൽ, ജുബൈർ മാസ്റ്റർ മയ്യിൽ, മമ്മു കമ്പിൽ തുടങ്ങിയ വിവിധ രാഷ്ട്രീയ-സാമൂഹിക പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380459/ppc-muhammed-kunhi-funeral-crowd-condolence-meet-kolachery)