---
title: "നിർത്തിയിട്ട വാഹനത്തിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ പട്ടാപ്പകൽ കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ"
english_title: "Valapattanam Daylight Robbery Case Accused Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380879/valapattanam-daylight-robbery-accused-arrested-puthiya-theru"
published_at: "2026-09-02T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a980f75d42b4_1000826131.jpg"
keywords: ["Kannur Crime News", "Valapattanam News", "Robbery Case Kerala"]
---

# നിർത്തിയിട്ട വാഹനത്തിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ പട്ടാപ്പകൽ കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

> **Lead Summary:** **വളപട്ടണം: **പുതിയ തെരുവിൽ പട്ടാപ്പകൽ വാഹനത്തിൽ സൂക്ഷിച്ച പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് വളപട്ടണത്ത് വെച്ച് പിടിയിലായി. ശിവപുരം സ്വദേശി വി സി ഹാരീസ് ആണ് അറസ്റ്റിലായത്.

## Article Content

**വളപട്ടണം: **പുതിയ തെരുവിൽ പട്ടാപ്പകൽ വാഹനത്തിൽ സൂക്ഷിച്ച പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് വളപട്ടണത്ത് വെച്ച് പിടിയിലായി. ശിവപുരം സ്വദേശി വി സി ഹാരീസ് ആണ് അറസ്റ്റിലായത്.

വളപട്ടണം എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിൽ തലശ്ശേരി പാപ്പൻപീടികയ്ക്ക് സമീപം ഒളിവിൽ കഴിയവേയാണ് പ്രതി പിടിയിലായത്.

വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിൽ ഉണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ച 1,20,000 രൂപ കവർന്ന സംഭവത്തിലാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380879/valapattanam-daylight-robbery-accused-arrested-puthiya-theru)