---
title: "ഇരിട്ടിയിൽ കോളേജ് ഫണ്ട് തിരിമറി ആരോപണം; സിപിഎം ജില്ലാ നേതൃത്വം നടപടി ഉറപ്പുനൽകിയെന്ന് പരാതിക്കാരൻ"
english_title: "Iritty College Fund Misappropriation CPM District Leadership Action Complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380886/iritty-college-fund-misappropriation-cpm-action-assurance-complainant"
published_at: "2026-09-02T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a982bc088346_IMG-20220424-WA0000.jpg"
keywords: ["Kannur News", "Iritty News", "CPM Kerala News"]
---

# ഇരിട്ടിയിൽ കോളേജ് ഫണ്ട് തിരിമറി ആരോപണം; സിപിഎം ജില്ലാ നേതൃത്വം നടപടി ഉറപ്പുനൽകിയെന്ന് പരാതിക്കാരൻ

> **Lead Summary:** ഇരിട്ടിയിൽ കോളേജിനായി പിരിച്ച ഫണ്ട് തിരിമറി നടന്നെന്ന പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം നടപടി ഉറപ്പുനൽകിയെന്ന് പരാതിക്കാരൻ. ഇനി പരസ്യ പ്രതികരണത്തിനില്ലെന്നും തോമസ് ജോസഫ് വ്യക്തമാക്കി.കാര്യങ്ങൾ ഗൗരവപൂർവ്വം പരിശോധിച്ച് പരിഹരിക്കുമെന്ന ജില്ലാ നേതൃത്വത്തിന്റെ ഉറപ്പ് വിശ്വസിക്കുന്നതായി അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

## Article Content

ഇരിട്ടിയിൽ കോളേജിനായി പിരിച്ച ഫണ്ട് തിരിമറി നടന്നെന്ന പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം നടപടി ഉറപ്പുനൽകിയെന്ന് പരാതിക്കാരൻ. ഇനി പരസ്യ പ്രതികരണത്തിനില്ലെന്നും തോമസ് ജോസഫ് വ്യക്തമാക്കി.കാര്യങ്ങൾ ഗൗരവപൂർവ്വം പരിശോധിച്ച് പരിഹരിക്കുമെന്ന ജില്ലാ നേതൃത്വത്തിന്റെ ഉറപ്പ് വിശ്വസിക്കുന്നതായി അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

സൊസൈറ്റിയുടെ പണം ഉപയോഗിച്ച് വ്യക്തിയുടെ പേരിൽ സ്ഥലം വാങ്ങിയത്, സ്ഥാപനത്തിന്റെ പേരിൽ സ്ഥലം വാങ്ങാതെ കെട്ടിടത്തിന് മന്ത്രിയെക്കൊണ്ട് തറക്കല്ല് ഇടീച്ചത്, സൊസൈറ്റിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാത്തത് തുടങ്ങിയ ഗൗരവതരമായ വിഷയങ്ങൾ പരിശോധിക്കുമെന്നാണ് നേതാക്കൾ ഉറപ്പുനൽകിയിട്ടുള്ളതെന്നും കുറിപ്പിൽ പറയുന്നു.

വസ്തുതകൾക്ക് നിരക്കാത്ത വിശദീകരണം സൊസൈറ്റി ഭാരവാഹികളും പാർട്ടിയുടെ പ്രാദേശിക നേതാക്കളും ചേർന്ന് നടത്തിയപ്പോഴാണ് താൻ പെട്ടെന്ന് പരസ്യമായി പ്രതികരിച്ചതെന്നും, ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ആ പ്രതികരണം ശരിയായിരുന്നില്ലെന്ന് ബോധ്യമുണ്ടെന്നും തോമസ് ജോസഫ് കുറിപ്പിൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380886/iritty-college-fund-misappropriation-cpm-action-assurance-complainant)