---
title: "അമൃതം പൊടിയിൽ പഞ്ചസാര ഒഴിവാക്കണം; കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ"
english_title: "Amrutham Powder Sugar Health Issue Anganwadi Child Rights Commission Report"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380887/amrutham-powder-sugar-child-rights-commission-health-warning"
published_at: "2026-09-02T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a982c5d5bd40_IMG-20220424-WA0000.jpg"
keywords: ["Anganwadi News", "Child Rights Commission Kerala", "amruthampowder"]
---

# അമൃതം പൊടിയിൽ പഞ്ചസാര ഒഴിവാക്കണം; കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ

> **Lead Summary:** **തിരുവനന്തപുരം:** അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ.ഐസിഡിഎസ് മുഖാന്തിരം നൽകുന്ന അമൃതം ന്യൂട്രി മിക്സിന്റെ നിർമ്മാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

## Article Content

**തിരുവനന്തപുരം:** അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ.ഐസിഡിഎസ് മുഖാന്തിരം നൽകുന്ന അമൃതം ന്യൂട്രി മിക്സിന്റെ നിർമ്മാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

ഇതുൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ രൂപം നൽകണമെന്നും നിർദ്ദേശമുണ്ട്.ടേക്ക് ഹോം റേഷൻ (ടിഎച്ച്ആർ) പദ്ധതിയിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് മാർഗ്ഗരേഖ ഉണ്ടാക്കണം.

കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രി മിക്സ് സംബന്ധിച്ച നിർദ്ദേശം വനിതാ ശിശു വികസന ഡയറക്ടർ വകുപ്പിലെ കീഴുദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മീഷൻ പറഞ്ഞു.ഉൽപ്പന്നങ്ങളുടെ പാക്കേജ് ലേബലുകളിൽ പോഷക വിവരങ്ങളും കുട്ടികൾക്ക് നൽകേണ്ട അളവുകളും സംബന്ധിച്ച കാര്യങ്ങൾ അച്ചടിച്ച് രേഖപ്പെടുത്തണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380887/amrutham-powder-sugar-child-rights-commission-health-warning)