---
title: "മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ്; എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിക്കും"
english_title: "Messi Kerala Fraud Case SIT ADGP P Vijayan Ramesh Chennithala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380984/messi-kerala-fraud-sit-adgp-p-vijayan-investigation"
published_at: "2026-09-03T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a994ccb04643_IMG-20220424-WA0000.jpg"
keywords: ["Messi Kerala Fraud", "ADGP P Vijayan", "Ramesh Chennithala"]
---

# മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ്; എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിക്കും

> **Lead Summary:** **ഇടുക്കി:** ലിയോണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ തീരുമാനം. ക്രൈംബ്രാഞ്ച്, വിജിലൻസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. കൂടുതൽ ഉദ്യോഗസ്ഥരെ പിന്നീട് ഉൾപ്പെടുത്തും.

## Article Content

**ഇടുക്കി:** ലിയോണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ തീരുമാനം. ക്രൈംബ്രാഞ്ച്, വിജിലൻസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. കൂടുതൽ ഉദ്യോഗസ്ഥരെ പിന്നീട് ഉൾപ്പെടുത്തും.

എസ്ഐടി ഉത്തരവ് വൈകീട്ടെന്നും തട്ടിപ്പിൽ വിശദമായ അന്വേഷണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് നിർദേശിച്ചുകൊണ്ടുള്ള കത്ത് തനിക്ക് ലഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കത്ത് നിയമോപദേശം തേടുന്നതിനായി കൊടുത്തു. അത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചു.

വിഷയത്തിൽ ധാരാളം നിയമപ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് മനസിലായി. അതിന്റെ അടിസ്ഥാനത്തിൽ എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

എസ്പിയും ഡിവൈഎസ്പിയും അന്വേഷണ സംഘത്തിലുണ്ടാകും. ഇന്ന് വൈകുന്നേരത്തോടെ അതിന്റെ ഓർഡർ ഇറങ്ങും.

അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എത്രയും പെട്ടന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു - അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380984/messi-kerala-fraud-sit-adgp-p-vijayan-investigation)