---
title: "കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് വാർഷിക കുടുംബ സംഗമം സെപ്റ്റംബർ 11ന് ചട്ടുകപ്പാറയിൽ"
english_title: "Kolachery Pookoya Thangal Hospice PTH Annual Family Meet Chattukapara September 11"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381015/kolachery-pookoya-thangal-hospice-annual-family-meet-chattukapara"
published_at: "2026-09-03T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a997f97ce07e_1000828691.jpg"
keywords: ["Kolachery News", "Pookoya Thangal Hospice", "Kannur News"]
---

# കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് വാർഷിക കുടുംബ സംഗമം സെപ്റ്റംബർ 11ന് ചട്ടുകപ്പാറയിൽ

> **Lead Summary:** ചെറുവത്തല: കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി.ടി.എച്ച്) നാലാം വാർഷിക കുടുംബ സംഗമം 2026 സെപ്റ്റംബർ 11ന് വെള്ളിയാഴ്ച ചട്ടുകപ്പാറ ആരൂഢം ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

ചെറുവത്തല: കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി.ടി.എച്ച്) നാലാം വാർഷിക കുടുംബ സംഗമം 2026 സെപ്റ്റംബർ 11ന് വെള്ളിയാഴ്ച ചട്ടുകപ്പാറ ആരൂഢം ഓഡിറ്റോറിയത്തിൽ നടക്കും.

വൈകുന്നേരം 3 മണിക്ക് നടക്കുന്ന കുടുംബ സംഗമം മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്യും. ടി.കെ ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയാവും.

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണവും, പി.ടി.എച്ച് കേരള ചീഫ് ഫങ്ഷണൽ ഓഫീസർ ഡോ. എം.എ അമീറലി ആമുഖ ഭാഷണവും നിർവഹിക്കും. പ്രശസ്ത മോട്ടിവേറ്ററും ഇൻഫ്ലുവൻസറുമായ 9 വയസ്സുകാരി ബേബി ആയിഷ കൊല്ലം സംഗമത്തിൽ സംവദിക്കും.

പരിപാടിയുടെ വിജയത്തിനായി കെ.കെ.എം ബഷീർ മാസ്റ്റർ ചെയർമാനും പി.കെ ശംസുദ്ദീൻ വേശാല കൺവീനറും എ.എ ഖാദർ ട്രഷററുമായ സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി രൂപീകരണ യോഗം കൊളച്ചേരി മേഖല പി.ടി.എച്ച് പ്രസിഡന്റ് മുസ്തഫ കോടിപ്പൊയിലിന്റെ അധ്യക്ഷതയിൽ അബ്ദുള്ള ഫൈസി മാണിയൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും, മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381015/kolachery-pookoya-thangal-hospice-annual-family-meet-chattukapara)