---
title: "പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "Udayagiri Youth Collapsed While Fishing Died Karthikapuram River"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381052/udayagiri-youth-collapsed-fishing-died-karthikapuram-river"
published_at: "2026-09-04T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a3f2acd6de_IMG-20220424-WA0000.jpg"
keywords: ["Udayagiri News", "Kannur News", "Obituary"]
---

# പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ഉദയഗിരി: **ഉദയഗിരിയിൽ സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉദയഗിരി തലത്തണ്ണിയിലെ മങ്ങാട്ട് വീട്ടിൽ ബിജുവിന്റെ മകൻ എം.പി വിശാഖ് ആണ് മരിച്ചത്.

## Article Content

**ഉദയഗിരി: **ഉദയഗിരിയിൽ സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉദയഗിരി തലത്തണ്ണിയിലെ മങ്ങാട്ട് വീട്ടിൽ ബിജുവിന്റെ മകൻ എം.പി വിശാഖ് ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 3.45 നാണ് സംഭവം നടന്നത്. കാർത്തികപുരം പുഴയിൽ ചൂണ്ടയിട്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിശാഖിനെ ഉടൻതന്നെ ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381052/udayagiri-youth-collapsed-fishing-died-karthikapuram-river)