---
title: "മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പശുദിനാഘോഷം 'ധേനുക - 2026' സംഘടിപ്പിച്ചു"
english_title: "World Cow Day Dhenuka 2026 Celebration Kannur Animal Husbandry Department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381139/world-cow-day-dhenuka-2026-celebration-kannur"
published_at: "2026-09-04T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ad4ae63cea_simple-card.jpg"
keywords: ["Kannur News", "Animal Husbandry Department", "Dhenuka 2026"]
---

# മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പശുദിനാഘോഷം 'ധേനുക - 2026' സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പശുദിനാഘോഷം 'ധേനുക - 2026' സംഘടിപ്പിച്ചു.കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് നടത്തിയ പരിപാടി അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 40-ൽ കൂടുതൽ പശുക്കളെ വളർത്തുന്ന 10 സംരംഭകരെ ചടങ്ങിൽ പ്രശസ്തിപത്രവും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു.

## Article Content

**കണ്ണൂർ: **മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പശുദിനാഘോഷം 'ധേനുക - 2026' സംഘടിപ്പിച്ചു.കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് നടത്തിയ പരിപാടി അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 40-ൽ കൂടുതൽ പശുക്കളെ വളർത്തുന്ന 10 സംരംഭകരെ ചടങ്ങിൽ പ്രശസ്തിപത്രവും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു.

പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. ജനീഷ പി. അഹമദ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ഇ. ബീന, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എം. വിനോദ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. സരിഗ, എസ്എൽബിപി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ടി.കെ. അനിൽകുമാർ, ഐസിഡിപി പ്രൊജക്ട് ഓഫീസർ ഡോ. കിരൺ വിശ്വനാഥ്, ഫീൽഡ് ഓഫീസർ കെ. സുധി, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് രജീഷ് പള്ളിപ്രത്ത് എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസറുമായി സംരംഭകർ സംവാദം നടത്തി. 'പണം ചുരത്തും പശു' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. പ്രശാന്ത് മോഡറേറ്ററായി.ആർ. രശ്മി (ക്ഷീരവികസനം), ഡോ. ശ്രീലേഖ (മൃഗസംരക്ഷണം), കെ. ദിബിൻ കുമാർ (ഗ്രാമീൺ ബാങ്ക്), സി. അഞ്ജു (കുടുംബശ്രീ), ഡോ. മാത്യു ജേക്കബ് (കെഎൽഡി ബോർഡ്), ഡോ. കെ.എസ്. അനുരാജ് (കേരള ഫീഡ്സ്), പി. അശ്വിനി (മലിനീകരണ നിയന്ത്രണ ബോർഡ്), ജീനു ജോൺ (വ്യവസായ വകുപ്പ്), മോനിഷ് (ആസൂത്രണം) എന്നിവർ പങ്കെടുത്തു.

ആദരിക്കപ്പെട്ട ക്ഷീരകർഷകർ: ഷീജ സുരേന്ദ്രൻ (വെള്ളരിയാനം, പാണപ്പുഴച്ചാൽ), കെ. സുഭാഷ് (പറമ്പത്ത് - കുഞ്ഞിമംഗലം), ശ്രീനിവാസൻ (ചുടല, പരിയാരം), കെ.വി. ജിജേഷ് (ചൂരൽ), പി.കെ. സമീറ ഇസഹാക്ക് (മoത്തിൽ, പെരിങ്ങത്തൂർ), പ്രദീഷ് കൊല്ലുകുന്നുമ്മൽ (നാലാംപീടിക, മാമ്പ), നിർമ്മല എസ്. നായർ (പുളിംപറമ്പ്, തളിപ്പറമ്പ്), രമണി (മണത്തണ, പേരാവൂർ), സി. രജീഷ് (കോട്ടയിൽ, ചിറ്റാരിപ്പറമ്പ്), മുനാഫ് ഇല്ലിക്കൽ (മാനന്തേരി).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381139/world-cow-day-dhenuka-2026-celebration-kannur)