---
title: "ജനസാഗരമായി വഴിയോരം; തളിപ്പറമ്പിൽ ഭക്തിസാന്ദ്രമായി ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര"
english_title: "Sreekrishna Jayanthi Celebration Taliparamba Shobhayatra News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381187/sreekrishna-jayanthi-shobhayatra-taliparamba"
published_at: "2026-09-05T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b977b5c393_simple-card.jpg"
keywords: ["Taliparamba News", "Sreekrishna Jayanthi", "Kannur News"]
---

# ജനസാഗരമായി വഴിയോരം; തളിപ്പറമ്പിൽ ഭക്തിസാന്ദ്രമായി ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര

> **Lead Summary:** **തളിപ്പറമ്പ്:** ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി തളിപ്പറമ്പിൽ വിപുലമായ ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി വേഷമിട്ട നൂറുകണക്കിന് കുട്ടികൾ അണിനിരന്നു.

## Article Content

**തളിപ്പറമ്പ്:** ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി തളിപ്പറമ്പിൽ വിപുലമായ ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി വേഷമിട്ട നൂറുകണക്കിന് കുട്ടികൾ അണിനിരന്നു.

ചിറവക്ക് വാസുദേവപുരം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. ഹൈവേ മുതൽ ക്ഷേത്രം വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വൻ ജനാവലി ഘോഷയാത്രയെ വരവേൽക്കാൻ കാത്തുനിന്നു.

കുട്ടികളുടെ കൃഷ്ണവേഷങ്ങളും ഗോപികാ വേഷങ്ങളും വിവിധ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് കൂടുതൽ ആകർഷണമായി. പാതയോരങ്ങളിൽ കുടുംബങ്ങളടക്കം നിരവധി പേർ അണിനിരന്നതോടെ ഘോഷയാത്ര കടന്നുപോയ വഴികൾ ഉത്സവാന്തരീക്ഷത്തിലായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381187/sreekrishna-jayanthi-shobhayatra-taliparamba)