---
title: "ശോഭയാത്രയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിന് നേരെ വധശ്രമം; ആക്രമണത്തിന് പിന്നിൽ ആർഎസ്എസെന്ന് ആരോപണം"
english_title: "DYFI Leader Attacked During Shobhayatra Kannur RSS Allegation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381188/dyfi-leader-attacked-shobhayatra-kannur-rss-allegation"
published_at: "2026-09-05T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b9861be25d_133948756928558919.jpg"
keywords: ["Kannur News", "DYFI", "Crime News"]
---

# ശോഭയാത്രയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിന് നേരെ വധശ്രമം; ആക്രമണത്തിന് പിന്നിൽ ആർഎസ്എസെന്ന് ആരോപണം

> **Lead Summary:** കണ്ണൂർ** : **ശോഭയാത്രക്കിടെ ഡിവൈഎഫ്ഐ നേതാവിന് നേരെ വധശ്രമം. അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന്. ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ പ്രസിഡന്റിന് നേരെയാണ് വധശ്രമുണ്ടായത്. കുറുവന്തേരി മേഖലാ പ്രസിഡന്റ് അഭിൻ എം.കെ. ക്കാണ് പരിക്കേറ്റത്.

## Article Content

കണ്ണൂർ** : **ശോഭയാത്രക്കിടെ ഡിവൈഎഫ്ഐ നേതാവിന് നേരെ വധശ്രമം. അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന്. ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ പ്രസിഡന്റിന് നേരെയാണ് വധശ്രമുണ്ടായത്. കുറുവന്തേരി മേഖലാ പ്രസിഡന്റ് അഭിൻ എം.കെ. ക്കാണ് പരിക്കേറ്റത്.

കണ്ണൂർ ജില്ലയിലെ സെന്റർ പൊയിലൂരിൽ ഇന്നലെ രാത്രി പത്തിനാണ് സംഭവം. പൊയിലൂർ ശ്രീനാരായണ മഠപ്പുരയുടെ പരിസരത്ത് വെച്ചായിരുന്നു ആക്രമണം.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഒത്തുചേർന്ന ആർ എസ് എസ് പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റ അഭിനെ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടിന്റെ സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞുനാട്ടിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അക്രമത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും, വധശ്രമത്തിന് കേസെടുത്ത് അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381188/dyfi-leader-attacked-shobhayatra-kannur-rss-allegation)