---
title: "നാഷണൽ സർവീസ് സ്കീം, ലയൺസ് ക്ലബ്ബ്, ബ്ലഡ് ഡോണേഴ്സ് ക്ലബ്ബ്, ജില്ലാ ബ്ലഡ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Blood Donation Camp Trikaripur Rajiv Gandhi Pharmacy Institute News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381214/blood-donation-camp-trikaripur-rajiv-gandhi-pharmacy"
published_at: "2026-09-05T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bc40c833f6_simple-card.jpg"
keywords: ["Trikaripur News", "Kasaragod News", "Blood Donation Camp"]
---

# നാഷണൽ സർവീസ് സ്കീം, ലയൺസ് ക്ലബ്ബ്, ബ്ലഡ് ഡോണേഴ്സ് ക്ലബ്ബ്, ജില്ലാ ബ്ലഡ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തൃക്കരിപ്പൂർ:** നാഷണൽ സർവീസ് സ്കീം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി, ലയൺസ് ക്ലബ്ബ് തൃക്കരിപ്പൂർ, ബ്ലഡ് ഡോണർസ് ക്ലബ്ബ് കാസർഗോഡ്, ജില്ലാ ബ്ലഡ് സെന്റർ കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**തൃക്കരിപ്പൂർ:** നാഷണൽ സർവീസ് സ്കീം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി, ലയൺസ് ക്ലബ്ബ് തൃക്കരിപ്പൂർ, ബ്ലഡ് ഡോണർസ് ക്ലബ്ബ് കാസർഗോഡ്, ജില്ലാ ബ്ലഡ് സെന്റർ കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽസ് സയൻസ് ആൻഡ് റിസർച്ച് സ്ഥാപനത്തിൽ വെച്ച് നടന്ന ക്യാമ്പ് ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവും രക്തദാതാവുമായ പി. രതിഷ്കുമാർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഡോ. എം. പരിദവി അധ്യക്ഷത വഹിച്ചു. ഡോ. അങ്കിത ബോധവൽക്കരണ ക്ലാസ് എടുത്തു. ഷരീഫ് മടപ്പുറം പ്രസംഗിച്ചു. അസോസിയേറ്റ് പ്രൊഫസർമാരായ ആർ.കെ. ശരണ്യ സ്വാഗതവും വി.വി. അശ്വതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381214/blood-donation-camp-trikaripur-rajiv-gandhi-pharmacy)