---
title: "സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് വി. ശിവൻകുട്ടി; പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും"
english_title: "Kerala State Sports Meet Venue Shift Controversy V Sivankutty Reaction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381251/kerala-state-sports-meet-venue-shift-controversy-sivankutty-reaction"
published_at: "2026-09-05T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bfd1406155_301399.jpg"
keywords: ["Kerala News", "Sports Meet News", "Kannur News"]
---

# സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് വി. ശിവൻകുട്ടി; പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയത് എന്തിനാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തണമെന്നും വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂരിൽ നടത്താൻ തീരുമാനിച്ചത് മന്ത്രി അറിഞ്ഞിട്ടുണ്ടാവില്ലെന്നും ഉദ്യോഗസ്ഥർ ആ വിവരം അറിയിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയത് എന്തിനാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തണമെന്നും വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂരിൽ നടത്താൻ തീരുമാനിച്ചത് മന്ത്രി അറിഞ്ഞിട്ടുണ്ടാവില്ലെന്നും ഉദ്യോഗസ്ഥർ ആ വിവരം അറിയിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിലാണ് സംസ്ഥാന കായികമേള അരങ്ങേറുന്നത്. മുൻപ് കണ്ണൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേള പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാന കായികമേള കണ്ണൂരിൽ നിന്ന് മാറ്റിയത് സംബന്ധിച്ച വിഷയത്തിൽ പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ രംഗത്തുവന്നു.

കണ്ണൂരിൽ നിന്നും മാറ്റുന്ന കാര്യത്തിൽ ഒരറിയിപ്പും കിട്ടിയില്ലെന്ന് ബിനോയ് കുര്യൻ പറ‍ഞ്ഞു.കണ്ണൂരിൽ കായികമേള നടത്താൻ മുന്നൊരുക്കം തുടങ്ങിയതാണ്. മാറ്റുമ്പോൾ വ്യക്തമായ കാരണം വേണം. വലിയ നിരാശയിലാണെന്ന് ബിനോയ് കുര്യൻ പറ‍ഞ്ഞു. സൗകര്യം കൂടുതലുള്ളത് തിരുവനന്തപുരത്തും കൊച്ചിയിലും ആണെങ്കിൽ എല്ലാ തവണയും അവിടെ നടത്തിയാൽ മതിയല്ലോ.

പലതവണ മേളകൾ കണ്ണൂരിൽ മുമ്പും നടത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.

കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ യുഡിഎഫ് മന്ത്രിസഭ രണ്ട് തട്ടിലായിരിക്കയാണ്. കണ്ണൂരിൽ കായികമേള നടത്താത്തത് സൗകര്യക്കുറവ് മൂലമാണെന്ന വിദ്യാഭ്യാസ മന്ത്രി ഒജെ ജനീഷിന്റെ വാദത്തെ തള്ളിയിരിക്കയാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ.

കണ്ണൂരിൽ സൗകര്യ കുറവില്ലെന്നും കണ്ണൂരിനെ തീരുമാനിച്ചത് അറിഞ്ഞില്ലെന്നുമാണ് എൻ ഷംസുദീൻ പറയുന്നത്. താത്പര്യമുണ്ടെങ്കിൽ കണ്ണൂരിനെ പരിഗണിക്കാം.

കഴിഞ്ഞ സർക്കാർ തീരുമാനിച്ചത് കൊണ്ടല്ല മാറ്റിയതെന്നും എൻ ഷംസുദീന്റെ വാക്കുകൾ. സ്‌കൂൾ കായിക മേളയിൽ നിന്ന് കണ്ണൂരിനെ ഒഴുവാക്കിയത് സൗകര്യമില്ലാത്തതിനാൽ ആണെന്നാണ് ഒജെ ജനീഷിന്റെ വാദം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381251/kerala-state-sports-meet-venue-shift-controversy-sivankutty-reaction)