---
title: "മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു"
english_title: "Mukkali Railway Station Tipper Lorry Overturned Train Service Disrupted Mahe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381255/mukkali-railway-station-tipper-lorry-accident-train-disrupted"
published_at: "2026-09-05T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bfeecbe872_133948756928558919.jpg"
keywords: ["Mahe News", "Train News", "Accident News"]
---

# മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

> **Lead Summary:** **മാഹി: **മാഹിക്കും വടകരയ്ക്കും ഇടയിൽ മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.

## Article Content

**മാഹി: **മാഹിക്കും വടകരയ്ക്കും ഇടയിൽ മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.

നവീകരണം നടക്കുന്ന സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കിഴക്കേ പ്ലാറ്റ്‌ഫോമിലാണ് അപകടം നടന്നത്. ടിപ്പർ ഡ്രൈവർക്ക് അപസ്മാരം ഉണ്ടായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

ടിപ്പർ ട്രാക്കിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഈ ട്രാക്കിലൂടെ കടന്നുപോകേണ്ട ട്രെയിനുകൾ മാഹിയിലും തലശ്ശേരിയിലും പിടിച്ചിട്ടു. റെയിൽവേ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി ലോറി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381255/mukkali-railway-station-tipper-lorry-accident-train-disrupted)