---
title: "കണ്ണപുരത്ത് മാലിന്യ സംസ്കരണത്തിൽ വീഴ്ച; നാല് സ്ഥാപനങ്ങൾക്ക് 16,000 രൂപ പിഴ"
english_title: "Kannapuram Waste Management Violation Fine 16000 Enforcement Squad Inspection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381268/kannapuram-waste-management-violation-fine-enforcement-squad"
published_at: "2026-09-05T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c235e8e1ae_simple-card.jpg"
keywords: ["Kannur News", "Waste Management News"]
---

# കണ്ണപുരത്ത് മാലിന്യ സംസ്കരണത്തിൽ വീഴ്ച; നാല് സ്ഥാപനങ്ങൾക്ക് 16,000 രൂപ പിഴ

> **Lead Summary:** **കണ്ണപുരം: **മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ പരിശോധന നടത്തി.

## Article Content

**കണ്ണപുരം: **മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ പരിശോധന നടത്തി.

മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ ഓൾഡ് സ്ക്രാപ്പ് സെന്റർ, റയാൻ ഫ്രൂട്ട്സ്, ഗപ്പു ബേക്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെയും സെറാമിക് പോയിന്റ് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന ബിൽഡിംഗിന്റെ ഉടമസ്ഥനെതിരെയും നടപടികൾ സ്വീകരിച്ചു.

ആകെ 16,000 രൂപ പിഴ ചുമത്താൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി.പി, സ്ക്വാഡ് അംഗങ്ങളായ ജിഷ്ണുരാജ് എം, ദിബിൽ സി.കെ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീന വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381268/kannapuram-waste-management-violation-fine-enforcement-squad)