---
title: "ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം"
english_title: "Mattannur Uruvachal Peralassery Bavod East Byelection Date September 28 Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381285/mattannur-peralassery-byelection-september-28-date-announced"
published_at: "2026-09-05T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c457746702_simple-card.jpg"
keywords: ["Kannur News", "Byelection News", "Mattannur News"]
---

# ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

> **Lead Summary:** **കണ്ണൂർ: **മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാൽ (പതിനേഴാം വാർഡ്), പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് (ആറാം വാർഡ്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് 2026 സെപ്റ്റംബർ 28ന് നടക്കും.സെപ്റ്റംബർ 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 11-നാണ് സൂക്ഷ്മപരിശോധന.

## Article Content

**കണ്ണൂർ: **മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാൽ (പതിനേഴാം വാർഡ്), പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് (ആറാം വാർഡ്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് 2026 സെപ്റ്റംബർ 28ന് നടക്കും.സെപ്റ്റംബർ 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 11-നാണ് സൂക്ഷ്മപരിശോധന.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 14 ആണ്. 28-ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 29-ന് രാവിലെ 10 മണിക്ക് ആരംഭിക്കും.ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

പട്ടിക അതത് തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്.

പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് 17 ഉരുവച്ചാലിലും പെരുമാറ്റച്ചട്ടം ഇതിനകം നിലവിൽ വന്നു.വോട്ടെടുപ്പ്, വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 23-ന് രാവിലെ 10 മണിക്കും ഇ.വി.എം കമ്മീഷനിംഗ് പരിശീലനം ഉച്ചയ്ക്ക് 2 മണിക്കും കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വരണാധികാരികൾ, ഉപവരണാധികാരികൾ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381285/mattannur-peralassery-byelection-september-28-date-announced)