---
title: "തളിപ്പറമ്പിൽ ഓണാഘോഷപരുപാടിയിൽ ഡിജെ പാർട്ടിയിൽ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു"
english_title: "Thaliparamba Onam Celebration Youth Collapsed Dance DJ Party Death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381335/thaliparamba-onam-celebration-youth-death-dj-dance"
published_at: "2026-09-06T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d073cc9337_1000834282.jpg"
keywords: ["Navaneeth", "Thalipparamb incident"]
---

# തളിപ്പറമ്പിൽ ഓണാഘോഷപരുപാടിയിൽ ഡിജെ പാർട്ടിയിൽ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ഓണാഘോഷ പരിപാടിക്കിടെ ഡി.ജെ പാർട്ടിയിൽ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു.

## Article Content

**തളിപ്പറമ്പ്: **ഓണാഘോഷ പരിപാടിക്കിടെ ഡി.ജെ പാർട്ടിയിൽ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു.

വെള്ളാവിലെ ഷെജു - സുജിത ദമ്പതികളുടെ മകൻ കാവിലെ വളപ്പിൽ നവനീത് (21) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വെള്ളാവ് റെഡ്സ്റ്റാറിന്റെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

സഹോദരങ്ങൾ: സങ്കീർത്ത്, യദുനന്ദ്. തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് നവനീത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381335/thaliparamba-onam-celebration-youth-death-dj-dance)