---
title: "കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ 5000 രൂപയാക്കണം; കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ പട്ടുവം ഡിവിഷൻ സമ്മേളനം"
english_title: "Taliparamba CITU Construction Workers Union Pattuvam Division Conference Demands Pension Hike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381447/taliparamba-citu-construction-workers-pattuvam-conference-pension-hike-demand"
published_at: "2026-09-07T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e451031881_simple-card.jpg"
keywords: ["Taliparamba News", "CITU News", "Kannur News"]
---

# കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ 5000 രൂപയാക്കണം; കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ പട്ടുവം ഡിവിഷൻ സമ്മേളനം

> **Lead Summary:** **തളിപ്പറമ്പ്: **കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) പട്ടുവം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.അംശാദായവും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ്: **കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) പട്ടുവം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.അംശാദായവും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുറിയാത്തോട്ടെ അഴിക്കോടൻ മന്ദിരത്തിൽ വെച്ച് നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ പട്ടുവം ഡിവിഷൻ കമ്മിറ്റി പ്രസിഡണ്ട് ടി.വി. പ്രേമൻ അധ്യക്ഷത വഹിച്ചു. ടി.പി. രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കളെ സി ഐ ടി യു തളിപ്പറമ്പ് ഏരിയ ജോയിന്റ് സെക്രട്ടറിയും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പി. ശ്രീമതി അനുമോദിച്ചു.സി പി ഐ-എം അരിയിൽ ലോക്കൽ സെക്രട്ടറി യു.വി. വേണു സംസാരിച്ചു. സെക്രട്ടറി ടി. ഭാസ്കരൻ സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികൾ: ടി.വി. പ്രേമൻ (പ്രസിഡണ്ട്), പി. മുകുന്ദൻ, കെ. നാരായണൻ, ടി.പി. രാജേഷ് (വൈസ് പ്രസിഡണ്ടുമാർ), ടി. ഭാസ്കരൻ (സെക്രട്ടറി), കെ. രാജൻ, വി.വി. ബാലകൃഷ്ണൻ, പി. കുഞ്ഞികൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381447/taliparamba-citu-construction-workers-pattuvam-conference-pension-hike-demand)