---
title: "കല്യാശ്ശേരി സെൻട്രൽ സ്വദേശിയെ തിരുനെൽവേലിക്കടുത്ത് മുൾക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kalyassery Native Found Dead Thorn Forest Near Tirunelveli Tamil Nadu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381576/kalyassery-native-found-dead-near-tirunelveli-thorn-forest"
published_at: "2026-09-07T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9eeb33ad0da_1000837839.jpg"
keywords: []
---

# കല്യാശ്ശേരി സെൻട്രൽ സ്വദേശിയെ തിരുനെൽവേലിക്കടുത്ത് മുൾക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കല്യാശ്ശേരി: **കല്യാശ്ശേരി സെൻട്രൽ സ്വദേശിയെ തിരുനെൽവേലിക്കടുത്ത് മുൾക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കല്യാശ്ശേരി: **കല്യാശ്ശേരി സെൻട്രൽ സ്വദേശിയെ തിരുനെൽവേലിക്കടുത്ത് മുൾക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കരിക്കാട്ട് മടപ്പുരയ്ക്ക് സമീപത്തെ കാവിലെ വളപ്പിൽ മിഥുൻ (45) ആണ് മരിച്ചത്. സിമന്റ് എടുക്കാൻ ചെന്നൈയിലേക്ക് പോകുകയായിരുന്ന സുഹൃത്തിനോടൊപ്പം ലോറിയിൽ ദിവസങ്ങൾക്ക് മുമ്പാണ് പോയത്. തിരുനെൽവേലി എത്തിയപ്പോൾ നാട്ടിലേക്ക് തിരിച്ച് പോകണമെന്നാവശ്യപ്പെട്ട് ലോറിയിൽ നിന്ന് ഇറങ്ങുകയായിരുന്നു.

ലോറി ഡ്രൈവർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അടുത്ത ദിവസം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരുനെൽവേലിക്കടുത്തെ മുൾക്കാട്ടിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്തി. മരണ കാരണം കണ്ടെത്താൻ പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു.

മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ ആറോടെ നാട്ടിലെത്തിക്കും. സംസ്കാരം രാവിലെ എട്ടിന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.

കെ. മാധവിയുടെയും പരേതനായ കാവിലെ വളപ്പിൽ കൃഷ്ണന്റെയും മകനാണ്. ഭാര്യ: സുഷമ (മയ്യിൽ). സഹോദരങ്ങൾ: ബാബു (യുഎഇ), റീന (കോലത്ത് വയൽ), സ്മിത (ഇരിണാവ്).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381576/kalyassery-native-found-dead-near-tirunelveli-thorn-forest)