---
title: "തളിപ്പറമ്പിൽ ഓപ്പറേഷൻ സൈ-ഹണ്ടിൽ ഭർത്താവിനെതിരെ കേസ്; ഭാര്യയുടെ അക്കൗണ്ട് മറിച്ച് നൽകി ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്"
english_title: "Thaliparamba Operation Cy Hunt Case Husband Misused Wife Account Fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381615/thaliparamba-operation-cy-hunt-husband-case-wife-account-misuse"
published_at: "2026-09-08T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f8e0d76db7_IMG-20191107-WA0079.jpg"
keywords: ["Kannur News", "Thaliparamba News", "Crime News"]
---

# തളിപ്പറമ്പിൽ ഓപ്പറേഷൻ സൈ-ഹണ്ടിൽ ഭർത്താവിനെതിരെ കേസ്; ഭാര്യയുടെ അക്കൗണ്ട് മറിച്ച് നൽകി ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

> **Lead Summary:** **തളിപ്പറമ്പ്: **ഓപ്പറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ അക്കൗണ്ട് നമ്പർ മറ്റാർക്കോ കൈമാറി അമിതലാഭത്തിന് വേണ്ടി പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്ന സംഘത്തിൽ ചേർന്ന ഭർത്താവിനെതിരെ കേസ്.

## Article Content

**തളിപ്പറമ്പ്: **ഓപ്പറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ അക്കൗണ്ട് നമ്പർ മറ്റാർക്കോ കൈമാറി അമിതലാഭത്തിന് വേണ്ടി പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്ന സംഘത്തിൽ ചേർന്ന ഭർത്താവിനെതിരെ കേസ്.

ജൂലൈ മുതൽ ഒന്നരലക്ഷം രൂപയുടെ ഇടപാടാണ് യുവതിയുടെ അക്കൗണ്ട് വഴി നടത്തിയത്. കൂവേരി പാലയാട്ടെ പട്ടുവം പുതിയപുരയിൽ കെ. രഞ്ജിത്തിന്റെ (32) പേരിലാണ് കേസ്.രഞ്ജിത്ത് ഭാര്യ കെ.എസ്. കൃഷ്ണേന്ദുവിന്റെ പേരിൽ എസ്.ബി.ഐ. പൂവം ബ്രാഞ്ചിലുള്ള അക്കൗണ്ടാണ് മറ്റാർക്കോ കൈമാറി അമിതലാഭത്തിനായി ഒന്നരലക്ഷം രൂപയുടെ ഏഴ് ഇടപാടുകൾ നടത്തിയത്.

തളിപ്പറമ്പ് എസ്.ഐ. വി.വി. ഗോപിനാഥൻ നൽകിയ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381615/thaliparamba-operation-cy-hunt-husband-case-wife-account-misuse)