---
title: "യുവതിയെയും അമ്മയെയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി, മുണ്ട് പൊക്കി കാണിക്കൽ, ചീത്തവിളി: ഒരാൾക്കെതിരെ കേസ്"
english_title: "Thaliparamba Woman Threatened With Knife Case Filed Against One Person"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381618/thaliparamba-woman-threatened-knife-case-filed-karkkil"
published_at: "2026-09-08T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f91ab66a07_IMG-20220424-WA0000.jpg"
keywords: ["Kannur News", "Thaliparamba News", "Crime News"]
---

# യുവതിയെയും അമ്മയെയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി, മുണ്ട് പൊക്കി കാണിക്കൽ, ചീത്തവിളി: ഒരാൾക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **യുവതിയെയും അമ്മയെയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ്.

## Article Content

**തളിപ്പറമ്പ്: **യുവതിയെയും അമ്മയെയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ്.

വഴിത്തർക്കം സംബന്ധിച്ച് കേസ് കൊടുത്ത വിരോധത്തിന് യുവതിയേയും അമ്മയേയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഉടുത്ത മുണ്ട് പൊക്കി കാണിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തത്.

കാഞ്ഞിരങ്ങാട് പൂവം കാർക്കീലിലെ സഹജന്റെ ഭാര്യ മൊട്ടമ്മൽ വീട്ടിൽ എം. ഷൈനിയുടെ (48) പരാതിയിൽ കാർക്കീലിലെ സുശീലന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ ഷൈനിയുടെ വീടിനോട് ചേർന്ന റോഡിൽ വെച്ചാണ് സംഭവമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381618/thaliparamba-woman-threatened-knife-case-filed-karkkil)