---
title: "തമ്പുരാൻനഗർ റോഡ് പുനർനിർമാണം തുടങ്ങി"
english_title: "Thaliparamba Thamburannagar Road Reconstruction Started After Soil Removal Issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381686/thaliparamba-thamburannagar-road-reconstruction-started-soil-removal"
published_at: "2026-09-08T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fda37ee126_IMG-20191107-WA0081.jpg"
keywords: ["Kannur News", "Thaliparamba Municipality", "thamburan nagar road"]
---

# തമ്പുരാൻനഗർ റോഡ് പുനർനിർമാണം തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ്: **അനിയന്ത്രിതമായി മണ്ണെടുത്തതിനെ തുടർന്ന് തകർന്ന തമ്പുരാൻനഗർ റോഡിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകുന്നു. ഒന്നരമാസമായി നിലനിന്നിരുന്ന പ്രശ്നത്തെ തുടർന്ന് റോഡ് പുനർനിർമാണ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ ആരംഭിച്ചു.

## Article Content

**തളിപ്പറമ്പ്: **അനിയന്ത്രിതമായി മണ്ണെടുത്തതിനെ തുടർന്ന് തകർന്ന തമ്പുരാൻനഗർ റോഡിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകുന്നു. ഒന്നരമാസമായി നിലനിന്നിരുന്ന പ്രശ്നത്തെ തുടർന്ന് റോഡ് പുനർനിർമാണ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ ആരംഭിച്ചു.

മണ്ണെടുപ്പിനെ തുടർന്ന് റോഡ് തകർന്നതോടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു. നഗരസഭയും എംഎൽഎയും നാട്ടുകാരും ഇടപെട്ടിട്ടും സ്ഥലമുടമ ആദ്യം നടപടിക്ക് തയ്യാറായിരുന്നില്ല. തുടർന്ന് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം പ്രഖ്യാപിക്കുകയും നഗരസഭ നിയമനടപടിക്ക് ഒരുങ്ങുകയും ചെയ്തതോടെയാണ് സ്ഥലമുടമ വഴങ്ങിയത്.

ഇതേ തുടർന്ന് കോൺക്രീറ്റ് മതിൽ ഉൾപ്പെടെയുള്ള റോഡ് പുനർനിർമാണ പ്രവർത്തനങ്ങളാണ് ഇന്ന് തുടങ്ങിയത്.വിഷയത്തിൽ തുടർ നിയമനടപടികൾ സംബന്ധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381686/thaliparamba-thamburannagar-road-reconstruction-started-soil-removal)