---
title: "കൈക്കൂലി പരാതി: വളപട്ടണം സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ"
english_title: "Bribery Complaint Valapattanam Police Constable Suspended Kannur City"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381687/bribery-complaint-valapattanam-police-constable-suspended-kannur"
published_at: "2026-09-08T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fdb2fa54ca_IMG-20191107-WA0081.jpg"
keywords: ["Kannur News", "Valapattanam News", "Crime News"]
---

# കൈക്കൂലി പരാതി: വളപട്ടണം സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ

> **Lead Summary:** **കണ്ണൂർ: **കൈക്കൂലി പരാതിയിൽ വളപട്ടണം സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ. വളപട്ടണം സ്റ്റേഷനിലെ പൊലീസുകാരൻ ഷിജിനെയാണ് കണ്ണൂർ സിറ്റി കമ്മീഷണർ ബി വി വിജയഭാരത് റെഡ്ഡി സസ്പെൻഡ് ചെയ്തത്.

## Article Content

**കണ്ണൂർ: **കൈക്കൂലി പരാതിയിൽ വളപട്ടണം സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ. വളപട്ടണം സ്റ്റേഷനിലെ പൊലീസുകാരൻ ഷിജിനെയാണ് കണ്ണൂർ സിറ്റി കമ്മീഷണർ ബി വി വിജയഭാരത് റെഡ്ഡി സസ്പെൻഡ് ചെയ്തത്.

ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥി ബൈക്കോടിച്ചതിന് കേസെടുക്കാതിരിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയതായാണ് പരാതി.എസിപി എംപി ആസാദിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ പി വിജേഷ് നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് കമ്മീഷണർ നടപടി എടുത്തത്.

സേനയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിന് നടപടി എന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381687/bribery-complaint-valapattanam-police-constable-suspended-kannur)