---
title: " വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടി. പറശിനിക്കടവ് കോൾമൊട്ട സ്വദേശി  അറസ്റ്റിൽ"
english_title: "Thaliparamba Ganja Seized Youth Arrested Parassinikadavu Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381769/thaliparamba-ganja-seized-youth-arrested-parassinikadavu"
published_at: "2026-09-09T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0eb5247e0e_simple-card.jpg"
keywords: ["Kannur News", "Thaliparamba News", "Crime News"]
---

#  വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടി. പറശിനിക്കടവ് കോൾമൊട്ട സ്വദേശി  അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടി. യുവാവ് അറസ്റ്റിൽ.പറശിനിക്കടവ് കോൾമൊട്ടയിലെ കുണ്ടത്തിൽ വീട്ടിൽ എ.വി. ഉണ്ണികൃഷ്ണന്റെ മകൻ എ.വി. അശ്വിൻ നെയാണ് തളിപ്പറമ്പ് എസ്ഐ യു.എച്ച്. അസ്കർ ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടി. യുവാവ് അറസ്റ്റിൽ.പറശിനിക്കടവ് കോൾമൊട്ടയിലെ കുണ്ടത്തിൽ വീട്ടിൽ എ.വി. ഉണ്ണികൃഷ്ണന്റെ മകൻ എ.വി. അശ്വിൻ നെയാണ് തളിപ്പറമ്പ് എസ്ഐ യു.എച്ച്. അസ്കർ ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പറശിനിക്കടവ് ഹെൽത്ത് സെന്റർ - കനാൽ റോഡിൽ പെട്രോളിംഗ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിമാറാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. ദേഹപരിശോധനയിൽ ഒന്നും ലഭിച്ചില്ല. ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് താമസസ്ഥലമായ പറശിനിക്കടവ് ഹെൽത്ത് സെന്റർ - കനാൽ റോഡിന് സമീപത്തെ പ്രതിയുടെ അമ്മൂമ്മയുടെ വീട്ടിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ നിലവിളക്ക് വെക്കാൻ നിർമ്മിച്ച സ്ലാബിന് മുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 700 ഗ്രാം കഞ്ചാവും കഞ്ചാവ് വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 25,800 രൂപയും കണ്ടെടുത്തു.എഎസ്ഐമാരായ ലത, ഇബ്രാഹിം, ഡ്രൈവർ സിപിഒ അനുരാഗ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381769/thaliparamba-ganja-seized-youth-arrested-parassinikadavu)