---
title: "കാരുണ്യ സ്വയം സഹായ സംഘം വാർഷിവും ഓണാഘോഷവും സംഘടിപ്പിച്ചു"
english_title: "Pattuvam Kunjimuttam Anganwadi Karikkal Temple Road Tarring Completed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381775/pattuvam-kunjimuttam-anganwadi-karikkal-temple-road-tarring-completed"
published_at: "2026-09-09T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0ee76dcef4_IMG-20191107-WA0081.jpg"
keywords: ["Kannur News", "Thaliparamba News", "Pattuvam News"]
---

# കാരുണ്യ സ്വയം സഹായ സംഘം വാർഷിവും ഓണാഘോഷവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **പട്ടുവം കുഞ്ഞിമുറ്റം അംഗനവാടി - കരിക്കാൽ അമ്പലം റോഡ് ടാറിംഗ് പൂർത്തിയാക്കി. പാർശ്വഭിത്തി നിർമ്മിച്ച് തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് കുഞ്ഞിമുറ്റം കാരുണ്യ സ്വയം സഹായ സംഘം വാർഷിക യോഗം ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ്: **പട്ടുവം കുഞ്ഞിമുറ്റം അംഗനവാടി - കരിക്കാൽ അമ്പലം റോഡ് ടാറിംഗ് പൂർത്തിയാക്കി. പാർശ്വഭിത്തി നിർമ്മിച്ച് തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് കുഞ്ഞിമുറ്റം കാരുണ്യ സ്വയം സഹായ സംഘം വാർഷിക യോഗം ആവശ്യപ്പെട്ടു.

വാർഷിക യോഗവും ഓണാഘോഷവും പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയ വികാരി ഫാ. അഡ്വ. ലിന്റോ സ്റ്റാൻലി മുഖ്യാതിഥിയായി.പട്ടുവം ഗ്രാമപഞ്ചായത്ത് മെമ്പർ പി.എസ്. ശശികല, മുൻ മെമ്പർ പി. കുഞ്ഞികൃഷ്ണൻ, സംഘം മെമ്പർമാരായ കെ.വി. ജയപ്രദീപ്, പി.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു. ടി.വി. ചന്ദ്രശേഖരൻ സ്വാഗതവും എം.ടി. സഞ്ജയ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381775/pattuvam-kunjimuttam-anganwadi-karikkal-temple-road-tarring-completed)