---
title: "എസ്എച്ച്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "SHI Kannur District Committee Onam Celebration Inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381814/shi-kannur-district-onam-celebration-inaugurated"
published_at: "2026-09-09T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa110d409216_IMG-20191107-WA0081.jpg"
keywords: ["Kannur News", "Onam News", "SHI News"]
---

# എസ്എച്ച്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **സൊസൈറ്റി ഫോർ ഹ്യൂമൻ ഇൻവെസ്റ്റിഗേഷൻ (എസ്എച്ച്ഐ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **സൊസൈറ്റി ഫോർ ഹ്യൂമൻ ഇൻവെസ്റ്റിഗേഷൻ (എസ്എച്ച്ഐ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ. സുജിത്ത് അധ്യക്ഷത വഹിച്ചു.എസ്എച്ച്ഐ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സ്നേഹസ്പർശം ഉപഹാരം മാലൂരിലെ ദേവതീർത്ഥനും സത്യസന്ധതയ്ക്കുള്ള ക്യാഷ് അവാർഡ് ചെക്കിക്കുളത്തെ അദ്വൈതിനും വസുദേവിനും സമ്മാനിച്ചു.

ചടങ്ങിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെ വനിതാ ഫുഡ്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ വിജയികൾക്ക് ഉപഹാരം നൽകി. കക്കാട് ശിവരഞ്ജിനി കലാക്ഷേത്രം അവതരിപ്പിച്ച ഗാനമേളയും കലാപരിപാടികളും അരങ്ങേറി.അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ എം.പി. ആസാദ് മുഖ്യാതിഥിയായി.

എസ്എച്ച്ഐ സംസ്ഥാന കോ-ഓർഡിനേറ്റർ എം. സീന, ജില്ലാ സെക്രട്ടറി സി.കെ. ജിജു, എം. വിനോദ് കുമാർ, സി. രഘുത്തമൻ, സി.എച്ച്. ഷക്കീല, കെ.ആർ. ഷൈജാമണി, യു.കെ. സീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381814/shi-kannur-district-onam-celebration-inaugurated)