---
title: "പാപ്പിനിശ്ശേരി-വളപട്ടണം മേഖലയിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം വേണം: എംഎൽഎയും പഞ്ചായത്ത് പ്രസിഡണ്ടും കലക്ടർക്ക് നിവേദനം നൽകി"
english_title: "Restrict Goods Vehicles Pappinissery Valapattanam MLA Petition To Collector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381916/restrict-goods-vehicles-pappinissery-valapattanam-mla-petition"
published_at: "2026-09-10T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa22b0b1924d_IMG-20191107-WA0085.jpg"
keywords: ["Kannur News", "Valapattanam News", "KV Sumesh MLA"]
---

# പാപ്പിനിശ്ശേരി-വളപട്ടണം മേഖലയിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം വേണം: എംഎൽഎയും പഞ്ചായത്ത് പ്രസിഡണ്ടും കലക്ടർക്ക് നിവേദനം നൽകി

> **Lead Summary:** **പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി വളപട്ടണം പ്രദേശത്ത് രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾ വരുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാൽ അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ.വി. സുമേഷ് എംഎൽഎയും പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ. പ്രദീപനും ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

## Article Content

**പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി വളപട്ടണം പ്രദേശത്ത് രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾ വരുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാൽ അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ.വി. സുമേഷ് എംഎൽഎയും പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ. പ്രദീപനും ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരങ്ങളിൽ 3 മണി മുതൽ 6 മണി വരെയും കാസർകോട് ഭാഗങ്ങളിൽ നിന്ന് വരുന്ന ചരക്ക് വാഹനങ്ങളും തലശ്ശേരി ഭാഗത്തുനിന്നുള്ള ചരക്ക് വാഹനങ്ങളും വളപട്ടണം ഭാഗത്തേക്ക് എത്താത്ത രീതിയിൽ സമയക്രമീകരണവും റൂട്ട് മാറ്റവും നടത്തുന്നതിനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി വളപട്ടണം പാലത്തിലെ ടാറിങ് അടിയന്തരമായി പൂർത്തിയാക്കണമെന്നും നിവേദനത്തിൽ വ്യക്തമാക്കി.തളിപ്പറമ്പ് പഴയങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസുകൾ നിർത്തുന്ന വളപട്ടണം പാലം എത്തുന്നതിന് മുമ്പുള്ള ബസ് സ്റ്റോപ്പിന്റെ സ്ഥാനം പുനർനിർണയിക്കണം. രാവിലെയും വൈകുന്നേരവും ഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതൽ പോലീസിനെ പ്രദേശത്ത് നിയോഗിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381916/restrict-goods-vehicles-pappinissery-valapattanam-mla-petition)