---
title: "വ്യാജ രേഖയുണ്ടാക്കി കെട്ടിട നമ്പർ; ടൗൺ പൊലീസ് കേസെടുത്തു"
english_title: "Fake Documents For Building Number Payyambalam Kannur Town Police Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382027/fake-documents-building-number-payyambalam-kannur-case"
published_at: "2026-09-10T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2ac8dda306_simple-card.jpg"
keywords: ["Kannur News", "Payyambalam News", "Kannur Corporation News"]
---

# വ്യാജ രേഖയുണ്ടാക്കി കെട്ടിട നമ്പർ; ടൗൺ പൊലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **പയ്യാമ്പലം ബീച്ചിനോട് ചേർന്ന് നിർമിച്ച കെട്ടിടത്തിന് ബിൽഡിംഗ് നമ്പർ കിട്ടാൻ വ്യാജ രേഖകളുണ്ടാക്കിയ സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു. ചാലാട് സ്വദേശി ഖലീലാണ് വ്യാജ ഒക്യുപൻസി സർട്ടിഫിക്കറ്റും ബിൽഡിംഗ് കംപ്ലീഷൻ പ്ലാനും വ്യാജമായി നിർമിച്ച് കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്തത്.

## Article Content

**കണ്ണൂർ: **പയ്യാമ്പലം ബീച്ചിനോട് ചേർന്ന് നിർമിച്ച കെട്ടിടത്തിന് ബിൽഡിംഗ് നമ്പർ കിട്ടാൻ വ്യാജ രേഖകളുണ്ടാക്കിയ സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു. ചാലാട് സ്വദേശി ഖലീലാണ് വ്യാജ ഒക്യുപൻസി സർട്ടിഫിക്കറ്റും ബിൽഡിംഗ് കംപ്ലീഷൻ പ്ലാനും വ്യാജമായി നിർമിച്ച് കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്തത്.

ഇത് പരിശോധിക്കാതെ കോർപ്പറേഷന്റെ റവന്യൂ വിഭാഗം ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനിന്നു.

ഈ കെട്ടിടത്തിൽ കതിരൂർ സ്വദേശികളായ യുവാക്കൾ ഹോട്ടൽ തുടങ്ങാനായി കോർപ്പറേഷനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.

സ്ഥലത്തെത്തി പരിശോധന നടത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സംശയം തോന്നുകയും കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗത്തെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് മനസിലായത്.

തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് കണ്ണൂർ മേയർ പി. ഇന്ദിര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382027/fake-documents-building-number-payyambalam-kannur-case)