---
title: "ഓപ്പറേഷൻ തൂഫാൻ: കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട, 8.3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Operation Toofan Huge Cannabis Seizure In Kannur Youth Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382047/operation-toofan-cannabis-seizure-kannur-youth-arrested"
published_at: "2026-09-10T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2dbbb784b4_1000844831.jpg"
keywords: ["Kannur News", "Kannur Crime News", "Operation Toofan"]
---

# ഓപ്പറേഷൻ തൂഫാൻ: കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട, 8.3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** *കണ്ണൂർ:* കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്ന് 8.325 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

*കണ്ണൂർ:* കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്ന് 8.325 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ. മൻസൂർ (33) പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്.

ട്രോളി ബാഗിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്.

കണ്ണൂർ എ.സി.പി എം.പി. ആസാദ്, കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐമാരായ നിജേഷ്, ജയദേവൻ, എസ്.സി.പി.ഒമാരായ ശരത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382047/operation-toofan-cannabis-seizure-kannur-youth-arrested)