---
title: "തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി"
english_title: "Temple Theft Accused Arrested By Thaliparamba Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382167/temple-theft-accused-arrested-thaliparamba-rajarajeswara"
published_at: "2026-09-11T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3cc95ce14b_simple-card-Recovered.jpg"
keywords: ["Thaliparamba News", "Kannur News", "Crime News"]
---

# തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്നയാൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.പയ്യന്നൂർ സ്വദേശിയായ 39-കാരനെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി. സാംസണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്നയാൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.പയ്യന്നൂർ സ്വദേശിയായ 39-കാരനെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി. സാംസണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇന്നലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചിറ്റാരിക്കൽ സ്വദേശിയായ യുവാവിന്റെ 27,000 രൂപ വില വരുന്ന ഫോണാണ് മോഷണം പോയത്. ഇന്നലെ രാവിലെ 10.30നും 11നും ഇടയിലാണ് സംഭവം നടന്നത്.

ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ ഷർട്ട് അഴിച്ചു വെക്കുന്നവരുടെ പോക്കറ്റിലുള്ള സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായത്.

തൃച്ചംബരം, കാഞ്ഞിരങ്ങാട്, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ ഇയാൾ സമാന രീതിയിൽ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു.എസ്.ഐ മനോജ്, എ.എസ്.ഐ ഇബ്രാഹിം സീരകത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382167/temple-theft-accused-arrested-thaliparamba-rajarajeswara)