---
title: "തളിപ്പറമ്പ് താലൂക്കിൽ ബാങ്ക് ലോൺ അദാലത്തുകൾ സംഘടിപ്പിക്കുന്നു"
english_title: "Bank Loan Adalat Organized In Thaliparamba Taluk For Revenue Recovery Settlement"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382170/bank-loan-adalat-thaliparamba-taluk-revenue-recovery"
published_at: "2026-09-11T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3cdea26c66_IMG-20191107-WA0085.jpg"
keywords: ["Thaliparamba News", "Kannur News", "Bank Loan Adalat"]
---

# തളിപ്പറമ്പ് താലൂക്കിൽ ബാങ്ക് ലോൺ അദാലത്തുകൾ സംഘടിപ്പിക്കുന്നു

> **Lead Summary:** **തളിപ്പറമ്പ്:** റവന്യൂ റിക്കവറി നടപടി നേരിടുന്ന ബാങ്ക് ലോൺ കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് താലൂക്കിൽ ബാങ്ക് ലോൺ അദാലത്തുകൾ സംഘടിപ്പിക്കുന്നു.രാവിലെ 10 മണി മുതലാണ് അദാലത്ത് നടക്കുക.

## Article Content

**തളിപ്പറമ്പ്:** റവന്യൂ റിക്കവറി നടപടി നേരിടുന്ന ബാങ്ക് ലോൺ കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് താലൂക്കിൽ ബാങ്ക് ലോൺ അദാലത്തുകൾ സംഘടിപ്പിക്കുന്നു.രാവിലെ 10 മണി മുതലാണ് അദാലത്ത് നടക്കുക.

കേരള സംസ്ഥാന സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതിനാൽ റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശ്ശിക തീർക്കാൻ അവസരമാണ്.അദാലത്തുകൾ നടക്കുന്ന സ്ഥലങ്ങളും ഉൾപ്പെടുന്ന വില്ലേജുകളും:1) 16/09/2026 - ആലക്കോട് വ്യാപാര ഭവൻ ഹാൾ

ആലക്കോട്, വെള്ളാട്, ഉദയഗിരി, തിമിരി, ന്യൂ നടുവിൽ2) 19/09/2026 - ശ്രീകണ്ഠാപുരം മുനിസിപ്പൽ ഹാൾ (ബസ് സ്റ്റാന്റ് കോംപ്ലക്സ്)

ഏരുവേശ്ശി, പയ്യാവൂർ, നിടിയേങ്ങ, മലപ്പട്ടം, ചെങ്ങളായി, ചുഴലി, ഇരിക്കൂർ, ശ്രീകണ്ഠാപുരം3) 23/09/2026 - തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ

കൂവേരി, കുറ്റ്യേരി, പരിയാരം, പട്ടുവം, തളിപ്പറമ്പ്, പന്നിയൂർ, കുറുമാത്തൂർ, മൊറാഴ, ആന്തൂർ, കയരളം, മയ്യിൽ, കുറ്റ്യാട്ടൂർ, മാണിയൂർ, ചേലേരി, കൊളച്ചേരിതാലൂക്ക് പരിധിയിലുള്ള കുടിശ്ശികക്കാർ അദാലത്തിൽ ഹാജരായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382170/bank-loan-adalat-thaliparamba-taluk-revenue-recovery)