---
title: "47-ാമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റ്; ജില്ലാ തലത്തിൽ കണ്ണൂർ സിറ്റി പോലീസിന് ചാമ്പ്യൻ പട്ടം"
english_title: "47th Kerala Police State Athletics And Games Meet Kannur City Police Champions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382234/47th-kerala-police-state-athletics-games-kannur-city-champions"
published_at: "2026-09-11T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa41f24c1a85_IMG-20191107-WA0088.jpg"
keywords: ["Kannur News", "Kerala Police News", "Sports News"]
---

# 47-ാമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റ്; ജില്ലാ തലത്തിൽ കണ്ണൂർ സിറ്റി പോലീസിന് ചാമ്പ്യൻ പട്ടം

> **Lead Summary:** **കണ്ണൂർ: **ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ 47-ാമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരുവനന്തപുരത്ത് ഉജ്ജ്വല സമാപനം.'YES TO SPORTS, NO TO DRUGS' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച കായികമേളയിൽ 99 പോയിന്റുകൾ നേടിയ കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ജില്ലാ പോലീസ് തലത്തിൽ ചാമ്പ്യൻമാരായി ചരിത്രനേട്ടം സ്വന്തമാക്കി.

## Article Content

**കണ്ണൂർ: **ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ 47-ാമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരുവനന്തപുരത്ത് ഉജ്ജ്വല സമാപനം.'YES TO SPORTS, NO TO DRUGS' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച കായികമേളയിൽ 99 പോയിന്റുകൾ നേടിയ കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ജില്ലാ പോലീസ് തലത്തിൽ ചാമ്പ്യൻമാരായി ചരിത്രനേട്ടം സ്വന്തമാക്കി.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിലാണ് കണ്ണൂർ സിറ്റി മികച്ച പ്രകടനം കാഴ്ചവെച്ചത്. 4 സ്വർണവും 5 വെള്ളിയും 5 വെങ്കലവും അടക്കമുള്ള മെഡലുകളാണ് കണ്ണൂർ സിറ്റി ടീം നേടിയത്.

37 പോയിന്റുകളോടെ ഇടുക്കി ജില്ലാ പോലീസ് രണ്ടാം സ്ഥാനവും 36 പോയിന്റുകളോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാനത്തെ വിവിധ പോലീസ് ജില്ലകളിൽ നിന്നും സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നും ആംഡ് പോലീസ് ബറ്റാലിയനുകളിൽ നിന്നുമായി രണ്ടായിരത്തോളം കായികതാരങ്ങളാണ് ഇത്തവണ മാറ്റുരച്ചത്.സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ടീം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382234/47th-kerala-police-state-athletics-games-kannur-city-champions)