---
title: "അപ്രഖ്യാപിത പവർകട്ടിനെതിരെ തളിപ്പറമ്പ്, ധർമശാല, ചുടല കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധം"
english_title: "DYFI Protest March Against Undeclared Power Cut In Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382282/dyfi-protest-power-cut-thaliparamba-dharmashala-chudala-kseb"
published_at: "2026-09-12T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4e0284f249_IMG-20191107-WA0090.jpg"
keywords: ["Thaliparamba News", "DYFI News", "Power Cut Protest"]
---

# അപ്രഖ്യാപിത പവർകട്ടിനെതിരെ തളിപ്പറമ്പ്, ധർമശാല, ചുടല കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധം

> **Lead Summary:** **തളിപ്പറമ്പ്:** കേരളത്തെ ഇരുട്ടിലാക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ്, ധർമശാല, ചുടല കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് പ്രതിഷേധ ഓലച്ചൂട്ട് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്:** കേരളത്തെ ഇരുട്ടിലാക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ്, ധർമശാല, ചുടല കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് പ്രതിഷേധ ഓലച്ചൂട്ട് മാർച്ച് സംഘടിപ്പിച്ചു.

തളിപ്പറമ്പിൽ നടന്ന മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു. അക്ഷയ് പത്മനാഭൻ അധ്യക്ഷനായി. പി. നിജേഷ്, ആർ. വിപിൻ, ബിനിൽ കൃഷ്ണൻ, മിഥുൻ എന്നിവർ സംസാരിച്ചു.ധർമശാലയിൽ നടന്ന മാർച്ച് പ്രജീഷ് ബാബു ഉദ്ഘാടനം ചെയ്തു.

വി. പ്രണവ് അധ്യക്ഷനായി. എം. രജിത്ത് സ്വാഗതം പറഞ്ഞു. ഇ. അഞ്ജന, നന്ദകിഷോർ, കെ. രമിത്ത്, വിപിൻ ടി.വി എന്നിവർ സംസാരിച്ചു.ചുടലയിൽ നടന്ന മാർച്ച് സി.കെ. ഷോന ഉദ്ഘാടനം ചെയ്തു. ഐ. ശ്രീകുമാർ അധ്യക്ഷനായി. മനു സേവ്യർ സ്വാഗതം പറഞ്ഞു. കെ. ശരത്, കെ.വി. വിന്ദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382282/dyfi-protest-power-cut-thaliparamba-dharmashala-chudala-kseb)