---
title: "പൊതുഗതാഗത സംരക്ഷണ റാലി പ്രചരണ ജാഥ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തി"
english_title: "KSRTC Employees Association Vehicle Campaign Rally In Kannur District"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382283/ksrtc-employees-association-campaign-jatha-kannur-district"
published_at: "2026-09-12T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4e0a97b62f_simple-card.jpg"
keywords: []
---

# പൊതുഗതാഗത സംരക്ഷണ റാലി പ്രചരണ ജാഥ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തി

> **Lead Summary:** > **കണ്ണൂർ: **“പൊതുഗതാഗത സംരക്ഷണം” എന്ന മുദ്രാവാക്യമുയർത്തി കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ സെപ്റ്റംബർ 22ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പൊതുഗതാഗത സംരക്ഷണ റാലിയുടെ പ്രചരണാർത്ഥം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ ജില്ലയിൽ പര്യടനം നടത്തി.

## Article Content

> **കണ്ണൂർ: **“പൊതുഗതാഗത സംരക്ഷണം” എന്ന മുദ്രാവാക്യമുയർത്തി കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ സെപ്റ്റംബർ 22ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പൊതുഗതാഗത സംരക്ഷണ റാലിയുടെ പ്രചരണാർത്ഥം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ ജില്ലയിൽ പര്യടനം നടത്തി.

രാവിലെ 10ന് തലശ്ശേരിയിൽ നിന്ന് ആരംഭിച്ച ജാഥ സിഐടിയു തലശ്ശേരി ഏരിയ പ്രസിഡന്റ് ടി. രാഘവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹരീഷ് കുറ്റ്യാട്ട് ജാഥാ ക്യാപ്റ്റനായും ജില്ലാ പ്രസിഡന്റ് ഇ. രാജീവൻ മാനേജറായും നേതൃത്വം നൽകി. ടി.വി. മനോജ്, ടി.കെ. രാജേഷ്, പി.കെ. ഷൈനി എന്നിവർ ജാഥാംഗങ്ങളായി.

തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ജാഥ വൈകിട്ട് നാലിന് പയ്യന്നൂരിൽ സമാപിച്ചു. സമാപന സമ്മേളനം സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ. ഹരീഷ്, ഇ. രാജീവൻ, ടി.വി. മാർട്ടിൻ, ടി.കെ. രാജേഷ്, പി.കെ. ഷൈനി, ടി.ജെ. ജയ്സൺ, അനിൽകുമാർ വി., ഷൈനോദ് കെ., സുരേഷ് ബാബു, ഷിനോദ് കെ., സുരേശൻ ഇ.വി എന്നിവർ സംസാരിച്ചു.വർഗ-ബഹുജന സംഘടനാ പ്രവർത്തകരും മാതൃസംഘടനയായ സിഐടിയുവിന്റെ നേതാക്കളും മൂന്ന് ഡിപ്പോകളിലെയും സ്വീകരണ കേന്ദ്രങ്ങളിൽ എത്തി ജാഥയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382283/ksrtc-employees-association-campaign-jatha-kannur-district)