---
title: "സ. സീതാറാം യെച്ചൂരി അനുസ്മരണ ദിനം ആചരിച്ച് വേശാല ലോക്കൽ കമ്മിറ്റി"
english_title: "Sitaram Yechury Death Anniversary Observed At Vesala Local Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382286/sitaram-yechury-death-anniversary-vesala-chattukappara"
published_at: "2026-09-12T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4e1b0d0da2_IMG-20191107-WA0090.jpg"
keywords: ["CPM News", "Thaliparamba News", "Kannur News"]
---

# സ. സീതാറാം യെച്ചൂരി അനുസ്മരണ ദിനം ആചരിച്ച് വേശാല ലോക്കൽ കമ്മിറ്റി

> **Lead Summary:** **ചട്ടുകപ്പാറ: **സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സ. സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമ വാർഷിക ദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ കെ. രാമചന്ദ്രൻ പതാക ഉയർത്തി.

## Article Content

**ചട്ടുകപ്പാറ: **സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സ. സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമ വാർഷിക ദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ കെ. രാമചന്ദ്രൻ പതാക ഉയർത്തി.

മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ച് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ. യെച്ചൂരി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382286/sitaram-yechury-death-anniversary-vesala-chattukappara)