---
title: "പയ്യന്നൂരിൽ ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Scooter Rider Miraculously Escapes After Getting Trapped Under Bus In Payyanur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382354/scooter-rider-escapes-bus-accident-payyanur"
published_at: "2026-09-12T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa56e6e0f908_simple-card.jpg"
keywords: ["Payyanur News", "Kannur News", "Accident News"]
---

# പയ്യന്നൂരിൽ ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **പയ്യന്നൂർ: **ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം.കെ.എൽ-58 എസ്-5533 ശ്രീനിധി എന്ന സ്വകാര്യ ബസിനടിയിലാണ് കെ.എൽ-60 എൻ-2990 സ്കൂട്ടർ അകപ്പെട്ടത്.

## Article Content

**പയ്യന്നൂർ: **ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം.കെ.എൽ-58 എസ്-5533 ശ്രീനിധി എന്ന സ്വകാര്യ ബസിനടിയിലാണ് കെ.എൽ-60 എൻ-2990 സ്കൂട്ടർ അകപ്പെട്ടത്.

സ്കൂട്ടർ ഓടിച്ച അനേഷ് മാണിയാട്ട് തെറിച്ച് പുറത്തേക്ക് പോയതിനാലാണ് രക്ഷപ്പെട്ടത്.ബസിനടിയിൽപ്പെട്ട സ്കൂട്ടർ പയ്യന്നൂർ അസി. സ്റ്റേഷൻ ഓഫീസർ കെ.സി. ഷെറിൽ ബാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റജിമോൻ, ഫയർമാൻ ഡ്രൈവർ ജോബിമോൻ ജോർജ്, ഫയർമാൻ കെ. കൃഷ്ണരാജ്, ടി.വി. ധനേഷ്, ബി. കണ്ണൻ, ഹോംഗാർഡ് മാത്യു ജോർജ്, എം.വി. ശ്രീകാന്ത് എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ച് ബസ് ഉയർത്തി സ്കൂട്ടർ പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382354/scooter-rider-escapes-bus-accident-payyanur)