---
title: "സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും"
english_title: "CPIM Extended State Committee Meeting Begins Today In Kozhikode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382412/cpim-extended-state-committee-meeting-begins-today-kozhikode"
published_at: "2026-09-13T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa634401a977_IMG-20191107-WA0184.jpg"
keywords: ["CPIM News", "Kozhikode News", "Kerala Politics"]
---

# സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും

> **Lead Summary:** **കോഴിക്കോട്: **സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേരുക.

## Article Content

**കോഴിക്കോട്: **സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേരുക.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കൾ, വർഗ-ബഹുജന സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിങ്ങനെ 307 പേരാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുക.ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം നിർവഹിക്കും.

സമാപന ദിവസമായ 15ന് വൈകിട്ട് ബഹുജന റാലി കോഴിക്കോട് ബീച്ചിൽ നടക്കും. ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, സി.പി.ഐ.എം നേതാവ് എ. വിജയരാഘവൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും.

പുതിയ കാലത്ത് പാർട്ടിയുടെ പ്രവർത്തനം ഏതുവിധത്തിൽ ശക്തിപ്പെടുത്താം, ദൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കാം എന്നിവ യോഗത്തിൽ ചർച്ചാവിഷയമാകും. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി ലോക്കൽ കുടുംബസംഗമങ്ങൾ, പൊതുയോഗങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382412/cpim-extended-state-committee-meeting-begins-today-kozhikode)