---
title: "മുസ്ലിം യൂത്ത് ലീഗ് ആക്രി ചലഞ്ചിന് പ്രൗഢഗംഭീര തുടക്കം"
english_title: "Akri Challenge Gets Grand Start At Badariyya Nagar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382471/akri-challenge-grand-start-badariyya-nagar"
published_at: "2026-09-13T20:07:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6b5275b14a_1000852569.jpg"
keywords: ["Youth League News", "Kasaragod News", "White Guard News"]
---

# മുസ്ലിം യൂത്ത് ലീഗ് ആക്രി ചലഞ്ചിന് പ്രൗഢഗംഭീര തുടക്കം

> **Lead Summary:** ബദരിയ്യ നഗർ: മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിനും വൈറ്റ് ഗാർഡ് ഹെൽപ് സെന്റർ നിർമ്മാണത്തിനുമായി സംഘടിപ്പിക്കുന്ന ആക്രി ചലഞ്ചിന് ബദരിയ്യ നഗറിൽ ഗംഭീര തുടക്കം.

## Article Content

ബദരിയ്യ നഗർ: മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിനും വൈറ്റ് ഗാർഡ് ഹെൽപ് സെന്റർ നിർമ്മാണത്തിനുമായി സംഘടിപ്പിക്കുന്ന ആക്രി ചലഞ്ചിന് ബദരിയ്യ നഗറിൽ ഗംഭീര തുടക്കം.

രാവിലെ 8 മണിക്ക് തുടങ്ങിയ കളക്ഷൻ ഉച്ചയ്ക്ക് 12 മണിക്ക് സമാപിച്ചു. രണ്ട് വണ്ടികളിലായി 7 ലോഡോളം ആക്രി സാധനങ്ങൾ ലഭിച്ചു. നാട്ടുകാരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്.

മുനിസിപ്പൽ പ്രസിഡന്റ് കെ. മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് ബാപ്പു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.എ. ഇർഫാൻ സ്വാഗതം പറഞ്ഞു.

വാർഡ് കൗൺസിലർമാരായ റഫീഖ് ഗ്രാൻഡ്, പി.റജുല, ഹനീഫ മദ്റസ, മുഹമ്മദ് കുഞ്ഞി കുപ്പം, കെ.എസ്. ഉമ്മർ, കെ.എസ്. റഫീഖ്, ഫിയാസ് അള്ളാംകുളം, സി.കെ. മദനി, ശാക്കിർ കരിമ്പം, എ.പി. നിസാർ, സി.കെ. അയ്യൂബ്, മുഹമ്മദലി, ശുഹൈൽ കാര്യമ്പലം, ജുനൈദ് മന്ന, നാഫി മന്ന, കെ.എസ്. ഫായിസ്, കെ.പി. റബീബ് എന്നിവർ സംസാരിച്ചു. ശംസുദ്ധീൻ ബദരിയ്യ നഗർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382471/akri-challenge-grand-start-badariyya-nagar)