---
title: "ജയിലുകളിൽ തടവുകാർക്കുള്ള മട്ടനും മീനും ഒഴിവാക്കും, പകരം കോഴിയും മുട്ടയും"
english_title: "Kerala Jails To Replace Mutton And Fish With Chicken And Egg For Inmates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382573/kerala-jails-food-menu-change-mutton-fish-to-be-replaced"
published_at: "2026-09-14T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7b5e12dad4_IMG-20191107-WA0197.jpg"
keywords: ["Kerala Jail News", "Kerala News", "Prison Food Menu"]
---

# ജയിലുകളിൽ തടവുകാർക്കുള്ള മട്ടനും മീനും ഒഴിവാക്കും, പകരം കോഴിയും മുട്ടയും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തു. നിലവിൽ നൽകി വരുന്ന മട്ടനും മീനും ഒഴിവാക്കി പകരം മറ്റ് പോഷകാഹാരങ്ങൾ ഉൾപ്പെടുത്തിയാൽ വർഷത്തിൽ 10 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്നാണ് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തു. നിലവിൽ നൽകി വരുന്ന മട്ടനും മീനും ഒഴിവാക്കി പകരം മറ്റ് പോഷകാഹാരങ്ങൾ ഉൾപ്പെടുത്തിയാൽ വർഷത്തിൽ 10 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്നാണ് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തടവുകാരുടെ ആരോഗ്യ പ്രയാസങ്ങൾ കുറയ്ക്കാൻ ഭക്ഷണ മാറ്റത്തിലൂടെ സാധിക്കുമെന്നും ശുപാർശയിൽ ചൂണ്ടിക്കാണിക്കുന്നു. മട്ടനും മീനും പൂർണമായും ഒഴിവാക്കി പകരം കോഴിക്കറി, മുട്ട, സോയാ ചങ്ക്സ് എന്നിവ വിഭവങ്ങളിൽ ഉൾപ്പെടുത്താനാണ് നിർദേശം. നിലവിൽ ജയിൽ ചട്ടപ്രകാരം ആഴ്ചയിൽ ഒരു ദിവസം 100 ഗ്രാം മട്ടനും രണ്ട് ദിവസം 140 ഗ്രാം വീതം മീൻകറിയും തടവുകാർക്ക് ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നുണ്ട്.

തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് മീൻ നൽകുന്നത്. ശനിയാഴ്ചകളിൽ മട്ടൻ കറിയും നൽകുന്നു. മട്ടൻ നൽകുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീനിനായി 4.8 കോടി രൂപയുമാണ് ജയിൽ വകുപ്പ് ചെലവഴിക്കുന്നത്. മട്ടന് പകരം കോഴിക്കറി നൽകിയാൽ ചെലവ് 1.26 കോടിയായി കുറയ്ക്കാനാകും.

അതുപോലെ മീനിന് പകരം മുട്ടയും സോയയും ഉൾപ്പെടുത്തിയാൽ 3.4 കോടി രൂപ മാത്രമേ ചെലവ് വരൂ.

തടവുകാരിൽ സ്ഥിരമായി മട്ടൻ നൽകുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും പുതിയ ശുപാർശയിൽ വ്യക്തമാക്കുന്നു. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ പുതിയ ഭക്ഷണക്രമം ജയിലുകളിൽ പ്രാബല്യത്തിൽ വരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382573/kerala-jails-food-menu-change-mutton-fish-to-be-replaced)