---
title: "പരിയാരം സി.എച്ച് സെന്റർ കേരളത്തിൽ താൻ കണ്ട മികച്ച സാന്ത്വന കേന്ദ്രങ്ങളിൽ ഒന്ന്, മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ"
english_title: "Pariyaram CH Centre One Of Best Palliative Centres In Kerala Minister VE Abdul Gafoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382673/pariyaram-ch-centre-best-palliative-minister-abdul-gafoor"
published_at: "2026-09-15T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8c1030c7aa_simple-card.jpg"
keywords: ["Pariyaram News", "Kannur News", "CH Centre News"]
---

# പരിയാരം സി.എച്ച് സെന്റർ കേരളത്തിൽ താൻ കണ്ട മികച്ച സാന്ത്വന കേന്ദ്രങ്ങളിൽ ഒന്ന്, മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ

> **Lead Summary:** **പരിയാരം: **സാന്ത്വന പരിചരണ രംഗത്ത് കേരളത്തിൽ താൻ സന്ദർശിച്ചതിൽ വെച്ച് ഏറ്റവും മികവുറ്റ സ്ഥാപനങ്ങളിലൊന്നാണ് പരിയാരം സി.എച്ച് സെന്ററെന്ന് സാമൂഹിക നീതി, ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ പറഞ്ഞു.

## Article Content

**പരിയാരം: **സാന്ത്വന പരിചരണ രംഗത്ത് കേരളത്തിൽ താൻ സന്ദർശിച്ചതിൽ വെച്ച് ഏറ്റവും മികവുറ്റ സ്ഥാപനങ്ങളിലൊന്നാണ് പരിയാരം സി.എച്ച് സെന്ററെന്ന് സാമൂഹിക നീതി, ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ പറഞ്ഞു.

സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇവിടെ പ്രവർത്തിക്കുന്ന ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ, ഡയാലിസിസ് യൂണിറ്റ്, വിവിധ തെറാപ്പി വിഭാഗങ്ങൾ തുടങ്ങി സാന്ത്വന രംഗത്ത് വ്യത്യസ്തവും മാതൃകാപരവുമായ സേവനങ്ങളാണ് കാണാൻ സാധിച്ചതെന്ന് മന്ത്രി എടുത്തുപറഞ്ഞു.

സ്ഥാപനത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കും വികസനങ്ങൾക്കുമായി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായ സഹകരണങ്ങളും നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.സി.എച്ച് സെന്റർ പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.

വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയ നീന്തൽ താരം ഡാനിയേൽ പ്രഫുല്ലിനെ ചടങ്ങിൽ ആദരിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.പരിയാരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രവീൺ കുമാർ, കെ. മുസ്തഫ ഹാജി നാഷണൽ, പി.ഒ.പി മുഹമ്മദ് അലി, ഉള്ളാങ്കുളം മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, പി.ടി.എ കോയമാസ്റ്റർ എന്നിവർ സംസാരിച്ചു.

കൂടാതെ സി.എച്ച് സെന്റർ ഗവേണിംഗ് ബോഡി അംഗങ്ങളായ സി. മുഹമ്മദ് സിറാജ്, എ.പി ബദറുദ്ധീൻ, സിദ്ദീഖ് ഹാജി, അബ്ബാസ് ഹാജി, കെ. മുസ്തഫ, എൻ.യു ഉമ്മർകുട്ടി, സി.പി.വി അബ്ദുള്ള എന്നിവരും ചടങ്ങിൽ പങ്കെടുത്തു.സി.എച്ച് സെന്റർ ട്രഷറർ കെ.ടി സഹദുള്ള നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382673/pariyaram-ch-centre-best-palliative-minister-abdul-gafoor)