---
title: "എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തി പുതുക്കാൻ അവസരം"
english_title: "Employment Exchange Registration Renewal Opportunity Kannur Seniority Retained"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382677/kannur-employment-exchange-registration-renewal-seniority"
published_at: "2026-09-15T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8c31f1755b_IMG-20191107-WA0197.jpg"
keywords: ["Kannur News", "Employment News", "Kerala News"]
---

# എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തി പുതുക്കാൻ അവസരം

> **Lead Summary:** **കണ്ണൂർ: **2025 ജനുവരി 1 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാം.

## Article Content

**കണ്ണൂർ: **2025 ജനുവരി 1 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാം.

രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/2024 മുതൽ 06/2026 വരെ രേഖപ്പെടുത്തിയവർക്കാണ് അവസരം. ഈ കാലയളവിൽ സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖല / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ 90 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.

ഒക്ടോബർ 31-ന് മുമ്പായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ ഓൺലൈൻ സേവനങ്ങൾ മുഖേനയോ രജിസ്ട്രേഷൻ പുതുക്കാം.വെബ്സൈറ്റ്: www.eemployment.kerala.gov.in

ഫോൺ: 0497 2700831

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382677/kannur-employment-exchange-registration-renewal-seniority)