---
title: " ബസ് യാത്രക്കിടെ ടയർ പൊട്ടിത്തെറിച്ചു, യാത്രക്കാരന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്"
english_title: "Bus Tyre Burst At Pariyaram Passenger Injured Police Case Against Driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382716/pariyaram-bus-tyre-burst-passenger-injured-case"
published_at: "2026-09-15T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8ecb5cf300_IMG-20191107-WA0197.jpg"
keywords: ["Kannur News", "Bus Accident News", "Pariyaram News"]
---

#  ബസ് യാത്രക്കിടെ ടയർ പൊട്ടിത്തെറിച്ചു, യാത്രക്കാരന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **പരിയാരം: **ബസ് യാത്രക്കിടെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്കേറ്റു.കാസർഗോഡ് വലിയപറമ്പ് പടന്നക്കടപ്പുറത്തെ കേളോത്ത് വീട്ടിൽ കാസ്മി സുപ്പായി ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പരിയാരം: **ബസ് യാത്രക്കിടെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്കേറ്റു.കാസർഗോഡ് വലിയപറമ്പ് പടന്നക്കടപ്പുറത്തെ കേളോത്ത് വീട്ടിൽ കാസ്മി സുപ്പായി ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

11-ന് രാവിലെ 9.30-നായിരുന്നു സംഭവം.പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എൽ-13 എ.ഇസഡ്-8199 സ്വകാര്യ ബസിൽ പിൻവശത്തെ ടയറിന് മുകളിലെ സീറ്റിൽ യാത്ര ചെയ്യവെയാണ് കോരൻപീടികയിൽ വെച്ച് അടിഭാഗത്തെ ടയർ പൊട്ടിത്തെറിച്ചത്.

ടയർ പരിശോധിക്കാതെ അശ്രദ്ധമായും അപകടകരമായ വിധത്തിലും ബസ് ഓടിച്ചതിന് ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382716/pariyaram-bus-tyre-burst-passenger-injured-case)