---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രതിസന്ധി; ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "DYFI Protest At Taliparamba Taluk Hospital Over Doctor Shortage And Facility Crisis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382800/dyfi-protest-taliparamba-taluk-hospital-crisis-doctor-shortage"
published_at: "2026-09-15T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9544a89926_simple-card.jpg"
keywords: ["Taliparamba News", "Kannur News", "DYFI News", "Taluk Hospital News"]
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രതിസന്ധി; ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.സോഫ്റ്റ്‌വെയർ പ്രതിസന്ധിയും പേപ്പർ തീർന്നതിനാലും ഒപി രജിസ്ട്രേഷൻ മുടങ്ങിയിരിക്കുകയാണ്. എക്സ്റേ ലാബ് രണ്ടാഴ്ചയായി പ്രവർത്തനം നിലച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.സോഫ്റ്റ്‌വെയർ പ്രതിസന്ധിയും പേപ്പർ തീർന്നതിനാലും ഒപി രജിസ്ട്രേഷൻ മുടങ്ങിയിരിക്കുകയാണ്. എക്സ്റേ ലാബ് രണ്ടാഴ്ചയായി പ്രവർത്തനം നിലച്ചു.

കാഷ്വാലിറ്റിയിലും എമർജൻസിയിലും വിവിധ ഒപികളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത അവസ്ഥ മാസങ്ങളായി തുടരുകയാണ്. ഈ വിഷയങ്ങൾക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കോ പരിഹരിക്കാൻ എച്ച്എംസി കമ്മിറ്റിക്കോ സാധിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

എം.വി. ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ആയിരുന്ന ഘട്ടത്തിൽ സിഎസ്ആർ ഫണ്ട് വഴി ഒരു കോടി രൂപ അനുവദിച്ച ഡയാലിസിസ് യൂണിറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. 19 കോടി രൂപയുടെ ഓപ്പറേഷൻ തിയറ്ററിന്റെയും 4 കോടി രൂപയുടെ പുതിയ കാഷ്വാലിറ്റി ബ്ലോക്കിന്റെയും പ്രവർത്തനം മന്ദഗതിയിലാണ് നീങ്ങുന്നത്.

സ്ഥലം എംഎൽഎയും നഗരസഭ അധികൃതരും ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകുന്നില്ലെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

പ്രതിഷേധത്തിന്റെയും ചർച്ചയുടെയും അടിസ്ഥാനത്തിൽ അടിയന്തര പ്രശ്നങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് അധികൃതർ ഉറപ്പ് നൽകി. ഷിബിൻ കാനായി, സി.പി. മുഹാസ്, എം. രജിത്ത്, ആർ. വിപിൻ, അക്ഷയ് പത്മനാഭൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382800/dyfi-protest-taliparamba-taluk-hospital-crisis-doctor-shortage)